മെയ് പകുതിയോടെ ഇന്ത്യയില്‍ കൊവിഡ്-19 ബാധിതരുടെ എണ്ണം 13 ലക്ഷം കവിയും: മുന്നറിയിപ്പുമായി ഗവേഷകര്‍
ന്യൂഡല്‍ഹി: ലോകത്തെ കാര്‍ന്നുതിന്നുന്ന കൊവിഡ്-19 മഹാമാരി ഇന്ത്യയേയും വിഴുങ്ങാന്‍ തക്കം പാര്‍ത്തുനില്‍ക്കുന്നതായി പഠനങ്ങള്‍. ഇപ്രകാരം രോഗബാധിതരുടെ എണ്ണം പെരുകുകയും മെയ് പകുതിയാകുന്നതോടെ ഇന്ത്യയില്‍ 13ലക്ഷം പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. കൂടാതെ ആരോഗ്യസംവിധാനം തന്നെ പ്രതിസന്ധിയിലാകുമെന്നും ഇന്ത്യയിലെ ആരോഗ്യവിദഗ്ദരും സൂചിപ്പിക്കുന്നു.
കൊവിഡ് 19 സ്റ്റഡി ഗ്രൂപ്പിലെ ഗവേഷകരും ഡാറ്റാ ശാസ്ത്രജ്ഞരും വിദഗ്ധരുമാണ് ഈ മുന്നറിയിപ്പ് നല്‍കുന്നത്. മാര്‍ച്ച് 18 വരെ 11,500 സാംപിളുകള്‍ മാത്രമാണ് പരിശോധിച്ചതെന്നും അവര്‍ പറയുന്നു.
കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ ആളുകളുടെ ആരോഗ്യനിലയും രോഗം ബാധിച്ചവരും സുഖം പ്രാപിച്ചവരുടേയും കണക്കും മറ്റും വിലയിരുത്തി അവ ഇന്ത്യയുടെ സാഹചര്യവുമായി ചേര്‍ത്താണ് പഠനം നടത്തിയത്. മരണനിരക്ക് എത്രയാണെന്ന് ഗവേഷകര്‍ പ്രവചിച്ചിട്ടില്ല.
ഇന്ത്യയില്‍ ആയിരം പേര്‍ക്ക് ആശുപത്രി കിടക്കകളുടെ എണ്ണം 0.7 മാത്രമാണ്. ഫ്രാന്‍സില്‍ അത് 6.5ഉം ദക്ഷിണ കൊറിയയില്‍ 11.5ഉം ചൈനയില്‍ 4.2ഉം ഇറ്റലിയില്‍ 3.4ഉം യുഎസില്‍ 2.8ഉം ആണ്. ഇതും ഇന്ത്യക്ക് വെല്ലുവിളിയാണെന്നും ഗവേഷക സംഘം ചൂണ്ടിക്കാട്ടുന്നു. അതേ സമയം ഈ കണ്ടെത്തലുകളോട് ഇന്ത്യയുടെ ഫെഡറല്‍ ഹെല്‍ത്ത് മിനിസ്ട്രിയും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും പ്രതികരിച്ചിട്ടില്ല.
ലോകത്ത് കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 22,000 കടന്നു. രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാദഗമായി രാജ്യം ലോക്ക്ഡൗണിലേക്ക് കടന്നുകഴിഞ്ഞു. കടുത്ത ജാഗ്രതയിലൂടെ തന്നെ മുന്നോട്ടുനീങ്ങുന്നുണ്ട്. എന്നിരുന്നാലും ചെറിയ അശ്രദ്ധപോലും വലിയ വില കൊടുക്കലിലേക്ക് കൊണ്ടെത്തിക്കുമെന്ന കാര്യം ശ്രദ്ധയില്‍വെക്കേണ്ടതാണ്. അതീവ ജാഗ്രതയോടെ വരും ദിവസങ്ങളില്‍ മുന്നോട്ടുപോകാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."