ആ 'ശങ്ക' മാറ്റാന്‍ ഇനി എന്തു ചെയ്യും..?
കാസര്‍കോട്: വൈദ്യുതിയും വെള്ളവുമില്ലെന്ന കാരണം പറഞ്ഞ് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന്‍ അടച്ചിട്ടതു യാത്രക്കാര്‍ക്കു ദുരിതമായി. ഇന്നലെയാണു ബസ് സ്റ്റാന്‍ഡിലെ മൂത്രപ്പുരയ്ക്കു താഴു വീണത്. പൂട്ടിയ വാതിലില്‍ വെള്ളമില്ല എന്നെഴുതി വച്ചിട്ടുണ്ട്.
നഗരത്തിലെത്തുന്ന യാത്രക്കാരും ബസ് ജീവനക്കാരും കച്ചവടക്കാരുമുള്‍പ്പടെ നിരവധി പേര്‍ ഉപയോഗിച്ചിരുന്ന പൊതുശൗചാലയം പൂട്ടിയതും ജനങ്ങള്‍ക്കുപയോഗിക്കാന്‍ ഈ ഭാഗത്ത് മറ്റു പൊതു ശൗചാലയങ്ങള്‍ ഇല്ലാത്തതും സ്ത്രീകള്‍ അടക്കമുള്ള യാത്രക്കാരെ വലയ്ക്കും. കൂടാതെ കംഫര്‍ട്ട് സ്റ്റേഷനെ ആശ്രയിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന തൊഴിലാളികളും ഇതോടെ വഴിയാധാരമാകും.
ജലക്ഷാമം കാരണം കംഫര്‍ട്ട് സ്റ്റേഷനിലെ കക്കൂസുകള്‍ നേരത്തെ തന്നെ അടച്ചിട്ടിരുന്നു. മൂത്രപ്പുര മാത്രമാണു തുറന്നു കൊടുത്തിരുന്നത്. ഇതാണ് ഇപ്പോള്‍ പൂട്ടിയിരിക്കുന്നത്. വൈദ്യുതി ബില്‍ അടക്കാത്തതിനാല്‍ കംഫര്‍ട്ട് സ്റ്റേഷനിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചിരിക്കുകയാണെന്നാണ് ഇവിടത്തെ തൊഴിലാളികള്‍ പറയുന്നത്. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ശൗചാലയം അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടാന്‍ സാഹചര്യമൊരുക്കിയതെന്നും ആക്ഷേപവുമുണ്ട്. ശൗചാലയം എത്രയും വേഗം തുറന്നു പ്രവര്‍ത്തിക്കാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അതേസമയം, രൂക്ഷമായ ജലക്ഷാമം വ്യാപാരസ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."