മീനച്ചിലാറ്റില്‍ പ്ലാസ്റ്റിക് മാലിന്യം നിറയുന്നു
ഈരാറ്റുപേട്ട: മീനച്ചിലാറ്റില്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞുകൂടുന്നു. പ്ലാസ്റ്റിക് ബാഗുകളില്‍ വീടുകളിലെ മാലിന്യവും ഇവിടെ തള്ളുന്നുണ്ട്. ആശുപത്രികളിലേയും മാലിന്യങ്ങളും മീനച്ചിലാറ്റില്‍ തള്ളുന്നതായി പരാതി ഉയരുന്നുണ്ട്. ഹോട്ടലില്‍ നിന്നു പഴകിയ ഭക്ഷണപദാര്‍ഥങ്ങളും അഴുകിയ പച്ചക്കറികളും പ്ലാസ്റ്റിക് പേപ്പറുകളുമാണ് ആറ്റില്‍ തള്ളുന്നത്.
അറവുശാലകളില്‍ നിന്നുള്ള മാലിന്യം ചാക്കുകളിലും പ്ലാസ്റ്റിക് ബാഗുകളിലും മറ്റുമായാണ് ഇവിടെ രാത്രിയില്‍ കൊണ്ടുവന്നു തള്ളുന്നത്. ഇത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നിരിക്കെ അധികൃതര്‍ ഇതിനെതിരേ കണ്ണടക്കുകയാണ്. കൂടാതെ മല്‍സ്യങ്ങളുടെ ആവാസവ്യവസ്ഥയേയും മാലിന്യങ്ങള്‍ കുമിഞ്ഞു കൂടുന്നതു സാരമായി ബാധിക്കുന്നു. എം.പിമാര്‍ തൊട്ട് മന്ത്രിമാര്‍ വരെ മീനച്ചിലാര്‍ ശുചീകരണത്തിനു വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നു പലതവണ പ്രഖ്യാപനം നടത്തിയിട്ടും പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലെന്നതാണു യാഥാര്‍ഥ്യം. മീനച്ചിലാറിന്റെ ഇന്നത്തെ അവസ്ഥ മാറി വീണ്ടും പുഴയുടെ പഴയമുഖം തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യമാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."