മയക്കുമരുന്ന് ഉപയോഗം തടയാന്‍ സംയുക്ത റെയ്ഡുകള്‍ വ്യാപകമാക്കണം: ജില്ലാ വികസന സമിതി
കോട്ടയം: ജില്ലയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് പൊലിസ് - എക്‌സൈസ് വകുപ്പുകളുടെ സംയുക്ത പരിശോധന വ്യാപകമായി നടത്തണമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. സ്‌കൂള്‍ തലത്തില്‍ നടക്കുന്ന ബോധവത്കരണങ്ങള്‍ക്ക് പരിമിതികളുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്തി ഉന്മൂലനം ചെയ്യുകയാണ് വേണ്ടത്. പല ഉറവിടങ്ങളും ജില്ലയ്ക്ക് വെളിയിലായതിനാല്‍ റെയ്ഡുകള്‍ വ്യാപകമാക്കുകയാണ് പോംവഴിയെന്ന് എം.എല്‍.എ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗം തടയാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ വഴിയും ശക്തമായ ബോധവത്കരണ പരിപാടികള്‍ ആസൂത്രണം ചെയ്തു വരുകയാണെന്ന് ജില്ലാ കലക്ടര്‍ ഡോ. ബി.എസ് തിരുമേനി അറിയിച്ചു. മണം കൊണ്ട് മയക്ക്മരുന്ന് ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഇത് ഉപയോഗിക്കുന്നവരിലെ ശാരീരിക വ്യതിയാനം സംബന്ധിച്ചാണ് അമ്മമാരെ ബോധവത്കരിക്കുക. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി ഇത് നടത്താനാണ് ഉദ്ദേശിക്കുന്നത്. കോട്ടയം ടൗണില്‍ സ്‌കൈവാക്കിനായി നിര്‍മിച്ചിട്ടുള്ള തൂണുകള്‍ പോസ്റ്ററുകളും മറ്റും ഒട്ടിച്ച് വികൃതമാക്കുന്നതായും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി. ആലപ്പുഴ - കോട്ടയം ബോട്ട് സര്‍വീസ് പുനരാരംഭിക്കുന്നതിന് തടസമായി നില്‍ക്കുന്ന പാലം ബോട്ടുവരുന്ന സമയത്ത് ഉയര്‍ത്തുന്ന തരത്തിലുള്ള അറ്റകുറ്റപ്പണികള്‍ക്ക് കാലതാമസം ഉണ്ടാകാതിരിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനെ പ്രവൃത്തി ഏല്പിക്കാനും വികസന സമിതി തീരുമാനിച്ചു.
ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനി ഏറ്റെടുത്തിട്ടുള്ള റോഡ് നിര്‍മാണ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമല്ലെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ ചൂണ്ടിക്കാട്ടി. റോഡു വികസന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി മുന്നറിയിപ്പില്ലാതെ ഉദ്യോഗസ്ഥര്‍ സര്‍വേയും മറ്റും നടത്തുന്നത് ജനങ്ങളില്‍ ഭീതിയുണര്‍ത്തുമെന്നും അത്തരത്തില്‍ ഉണ്ടാകുന്ന പ്രക്ഷോഭങ്ങള്‍ പദ്ധതി തന്നെ വൈകിക്കാറുണ്ടെന്നും എം.എല്‍.എ പറഞ്ഞു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ജനപ്രതിനിധികളെ അറിയിച്ച് ചെയ്യാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ശ്രദ്ധിക്കണം. ഏറ്റുമാനൂരില്‍ പള്ളിത്തര്‍ക്കവുമായി ബന്ധപ്പെട്ട് നിര്‍ത്തി വച്ച കെ.എസ്.ടി.പിയുടെ റോഡ് വികസന പണികള്‍ അടിയന്തിരമായി പുനരാരംഭിക്കണമെന്ന് ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ജോയ് മണ്ണാമല (ചാക്കോ ജോസഫ്) ആവശ്യപ്പെട്ടു.
ഏറ്റെടുത്ത സ്ഥലത്തിന് നല്‍കിയ നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് കാണിച്ച് പള്ളി അധികൃതര്‍ കേസ് നല്‍കിയിട്ടുള്ളതായും തീര്‍പ്പാകുന്ന മുറയ്ക്ക് ബാക്കി നഷ്ടപരിഹാരം നല്‍കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഇനിയും ഏറ്റെടുക്കാനുള്ള സ്ഥലത്തിനായി അര്‍ത്ഥനാപത്രം നല്‍കിയിട്ടുള്ളതായും കെ.എസ്.ടി.പി ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തി വച്ചതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. യോഗത്തില്‍ വിവിധ വകുപ്പുകളുടെ മാര്‍ച്ച് മാസത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവലോകനം ചെയ്തു. ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."