ടോംസ് വിദ്യാര്‍ഥികള്‍ സെക്രട്ടേറിയറ്റ് സത്യഗ്രഹം തുടങ്ങി
തിരുവനന്തപുരം: ബദല്‍ പഠനമാര്ഗങ്ങളൊരുക്കാത്ത സര്‍ക്കാര്‍ നടപടിക്കെതിരെ മറ്റക്കര ടോംസ് എന്‍ജിനിയറിങ് കോളജിലെ വിദ്യര്‍ഥികളും രക്ഷിതാക്കളും സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി. ഒ രാജഗോപാല്‍ എം.എല്‍.എ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. ടോംസ് കോളജ് അടച്ചു പൂട്ടുക, വിദ്യര്‍ത്ഥികളുടെ തുടര്‍ പഠനത്തിന് അവസരമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ടോംസ് കോളജ് ആക്ഷന്‍ ഫോറം ഉന്നയിക്കുന്നത്. വിദ്യാര്‍ഥി പീഡനത്തെ തുടര്‍ന്ന് കോളജിന്റെ അംഗീകാരം റദ്ദാക്കിയിരുന്നു. എന്നാല്‍ ഇവിടുത്തെ കെമിക്കല്‍ ബ്രാഞ്ചിലെ വിദ്യാര്‍ഥികളെ മറ്റ് കോളജുകളിലേക്ക് മാറ്റാനുള്ള നടപടികള്‍ കേരള സാങ്കേതിക സര്‍വകലാശാലയോ (കെ.ടി.യു) സര്‍ക്കാരോ ഇതുവരെ സ്വീകരിച്ചിട്ടില്ല. അടുത്ത സെമസ്റ്റര്‍ പരീക്ഷ ഏപ്രില്‍ തുടങ്ങാനിരിക്കെ ഒരു ദിവസം പോലും ക്ലാസിലിരിക്കാനായില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."