വന്ധ്യതാ നിവാരണ ക്ലിനിക്കിന് തുടക്കം കുറിക്കാന്‍ കൂരോപ്പട ഗ്രാമപഞ്ചായത്ത്
കോട്ടയം: ജില്ലയില്‍ ആദ്യമായി ഹോമിയോപ്പതിയിലൂടെ വന്ധ്യതാ നിവാരണത്തിന് ഒരുങ്ങുകയാണ് കൂരോപ്പട ഗ്രാമപഞ്ചായത്ത്. ഗ്രാമപഞ്ചായത്തിന് കീഴില്‍ ളാക്കാട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറിയില്‍ ജനറല്‍ ഒ.പിക്ക് തടസമില്ലാതെ ആഴ്ചയില്‍ ഒരു ദിവസം വന്ധ്യതാ ക്ലിനിക്ക് ആരംഭിക്കാനാണ് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. 1969ല്‍ ആരംഭിച്ച ഗവണ്‍മെന്റ് ഹോമിയോ ഡിസ്‌പെന്‍സറി അതിന്റെ അമ്പതാം വാര്‍ഷികത്തിന് ഒരുങ്ങുമ്പോഴാണ് പുതുമയാര്‍ന്ന ഈ പദ്ധതി പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.
പഞ്ചായത്ത് കമ്മറ്റിയുടെ അവസാനഘട്ട നടപടിക്രമം പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഉടന്‍ ആരംഭിക്കുന്ന ഈ ക്ലിനിക്കില്‍ വന്ധ്യതയിലേക്ക് നയിക്കുന്ന അവസ്ഥയെ മാറ്റിയെടുക്കാനാകും കൂടുതല്‍ ശ്രദ്ധ നല്‍കുക. അനാവശ്യമായ പല ശസ്ത്രക്രിയകളും ഒഴിവാക്കാനാകും എന്നതും പാര്‍ശ്വഫലങ്ങള്‍ തീരെയില്ല എന്നതും ചിലവ് വളരെകുറവാണെന്നതും ഹോാമിയോപ്പതി ചികിത്സയുടെ പ്രത്യേകതയാണ്. ഔട്ട് പേഷ്യന്റ് ചികിത്സ മാത്രമാകും ഡിസ്‌പെന്‍സറിയില്‍ നല്‍കുക.
അതിനാല്‍ കിടത്തിചികിത്സ ആവശ്യമായി കേസുകള്‍ കുറിച്ചി ഹോമിയോ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യേണ്ടണ്‍ി വരുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോബി ജെ പറയുന്നു. ആധുനിക ജീവിതശൈലി, നഗരവത്ക്കരണം, അണുകുടുംബം, മാനസിക സമ്മര്‍ദ്ദം, പ്രതുത്പാദനത്തെ ദോഷകരമായി ബാധിക്കുന്ന രാസപദാര്‍ത്ഥങ്ങളുടെ ഉപയോഗം തുടങ്ങി വന്ധ്യതയിലേക്ക് നയിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വിലയിരുത്തിയാണ് ചികിത്സ.
പാര്‍ശ്വഫലങ്ങള്‍ തീരെയില്ലാത്ത ഹോമിയോ മരുന്നുകള്‍ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ സ്വീകരിച്ചാല്‍ വലിയൊരു ശതമാനം വന്ധ്യതയും പരിഹരിക്കാന്‍ സാധിക്കും. കുറിച്ചി ഹോമിയോ കോളജില്‍ വന്ധ്യതാചികിത്സയ്ക്ക് നേതൃത്വം നല്‍കുന്ന ഡോ.ജോബിയുടെ നേതൃത്വത്തിലാകും ഇവിടെയും ക്ലിനിക്ക് പ്രവര്‍ത്തിക്കുക. ഐ.യു.ഐ., ഐ.വി.എഫ് തുടങ്ങിയ ചികിത്സ പരാജയപ്പെട്ടവര്‍ക്കും ഹോമിയോചികിത്സയിലൂടെ ഫലപ്രാപ്തിയുണ്‍ാകുമെന്ന് ഡോ.ജോബി പറയുന്നു. ഡിസ്‌പെന്‍സറിയിലെ ജനറല്‍ ഒ.പിയില്‍ വന്ധ്യതയ്ക്ക് ചികിത്സ തേടിയവരില്‍ മൂന്ന് പേര്‍ക്ക് കുട്ടികള്‍ ഉണ്ടണ്‍ായതായും ഡോക്ടര്‍ പറഞ്ഞു.
വന്ധ്യതാനിവാരണ ക്ലിനിക്കിന് രണ്ടുലക്ഷം രൂപയാണ് ഗ്രാമപഞ്ചായത്ത് വാര്‍ഷികപദ്ധതിയില്‍ വകയിരുത്തിയിരിക്കുന്നത്. ഇതില്‍ 75000 രൂപ മരുന്നിനും ബാക്കിതുക പ്രചരണപരിപാടികള്‍ക്കുമാകും വിനിയോഗിക്കുക. ആഴ്ച മുഴുവന്‍ പ്രവര്‍ത്തിക്കുന്ന ഡിസ്‌പെന്‍സറിയില്‍ ആറ് ദിവസം ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.വന്ധ്യതാചികിത്സ പണമുളളവരുടേത് മാത്രമായി ചുരുങ്ങുന്ന ഈ കാലയളവില്‍ ഹോമിയോപ്പതിയിലൂടെ കുറഞ്ഞ ചിലവിലുളള ചികിത്സ വന്ധ്യതാചികിത്സാരംഗത്ത് വന്‍ കുതിച്ച് ചാട്ടത്തിന് വഴിയൊരുക്കുമെന്ന് കരുതാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."