ഗുജറാത്തില്‍ 5000 വര്‍ഷത്തോളം പഴക്കമുള്ള ശവക്കല്ലറകള്‍ കണ്ടെത്തി
#കെ.പി ഖമറുല്‍ ഇസ്‌ലാം
കുറ്റിപ്പുറം: ഗുജറാത്തിലെ കച്ച് ജില്ലയില്‍ കേരള സര്‍വകലാശാല നടത്തിയ ഉദ്ഖനനത്തില്‍ സിന്ധു നദീതട സംസ്‌കാര കാലഘട്ടത്തിലെ 5000 വര്‍ഷത്തോളം പഴക്കമുള്ള ശവക്കല്ലറകള്‍ കണ്ടെത്തി. കച്ച് ജില്ലയിലെ ലാഖ്പത് താലൂക്കിലെ ഖട്ടിയ ഗ്രാമത്തില്‍ ഹേളി ഹാരപ്പന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ടു കിഴക്കു ജുനാ-ഖട്ടിയ സ്ഥലത്ത് ഗവേഷകര്‍ നടത്തിയ പരിശോധനയിലാണ് 60 ഓളം കുഴിമാടങ്ങള്‍ കണ്ടെത്തിയത്. കേരള സര്‍വകലാശാല ആര്‍ക്കിയോളജി വകുപ്പിലെ ഡോ.എസ്.വി രാജേഷ്, ഡോ.ജി.എസ് അഭയന്‍, ഡോ.ഭാനു പ്രകാശ് ശര്‍മ, കച്ച് യൂനിവേഴ്‌സിറ്റിയിലെ ജയ്പാല്‍ സിങ് ജഡേജ, ഡോ.സുഭാഷ് ഭണ്ഡാരി, ഹേത് ജോഷി എന്നിവരുടെ നേതൃത്വത്തിലുളള 47 ഓളം പേരടങ്ങുന്ന സംഘമാണ് ഖനനം നടത്തുന്നത്. സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളും സംഘത്തിലുണ്ട്.
ഹേളി ഹാരപ്പന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളില്‍ ആദ്യമായിട്ടാണ് തെക്കേ ഇന്ത്യയിലെ ഒരു സര്‍വകലാശാല ഖന നം നടത്തുന്നത്. 2016ല്‍ കച്ച് ജില്ലയിലെ ഗ്രാമങ്ങളില്‍ കേരള സര്‍വകലാശാല ഗവേഷകര്‍ ഖട്ടിയ സര്‍പഞ്ച് ജജാണിയുടെ സഹായത്തോടെ നടത്തിയ പര്യവേക്ഷണത്തിലാണ് ഹാരപ്പന്‍ സംസ്‌കാരം കൊണ്ട് സമ്പന്നമായ ജുനാ-ഖാട്ടിയ എന്ന ഗ്രാമം കണ്ടെത്തുന്നത്. ഇതിനെ തുടര്‍ന്നാണ് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതിയോടെ കഴിഞ്ഞ മാസം മുതല്‍ ഖന ന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."