അയല്‍വാസിയെ കുത്തിയ പ്രതി പിടിയില്‍
ആലുവ: നായ കുരച്ച് ബഹളം വച്ചതിലുള്ള വിരോധത്തില്‍ അയല്‍വാസിയെ കത്തികൊണ്ട് കുത്തിയ കേസില്‍ പ്രതിയെ ആലുവ പൊലിസ് ഇന്‍സ്പെക്ടര്‍ ടി.ബി വിജയന് അറസ്റ്റ് ചെയ്തു.
കീഴ്മാട് കുട്ടമശ്ശേരി സൂര്യ ക്ലബ്ബിന് കിഴക്ക് വശം വാടകയ്ക്ക് താമസിക്കുന്ന അക്ബര്‍ (56) ആണ് പൊലിസിന്റെ പിടിയിലായത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ വേണുഗോപാലിന്റെ വീടിന് തെക്ക് വശത്തുള്ള വീട്ടിലാണ് പ്രതി വാടകയ്ക്ക് താമസിച്ചിരുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വീടിനുസമീപം വിറക് പെറുക്കിക്കൊണ്ടിരുന്ന വേണുഗോപാലിനെ പ്രതി കത്തികൊണ്ട് പള്ളക്ക് കുത്തി പരിക്കേല്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയിരുന്ന പ്രതി മട്ടാഞ്ചേരി ബസ്സാര്‍ ഭാഗത്ത് ഉണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അന്വേഷണ സംഘത്തില്‍ ആലുവ ഈസ്റ്റ് പൊലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ ഹണി കെ. ദാസ്, എ.എസ്.ഐ. ഇബ്രാഹിംകുട്ടി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുഹമ്മദാലി സിജന്, ബിജു എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."