ചോറോട് പഞ്ചായത്തില്‍ അവിശ്വാസത്തിന് നോട്ടിസ്
വടകര: ആദ്യമായി യു.ഡി.എഫിനു ഭരണം ലഭിച്ച ചോറോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ എല്‍.ഡി.എഫ് അവിശ്വാസപ്രമേയത്തിന് നോട്ടിസ് നല്കി. ലോക്താന്ത്രിക് ജനതാദള്‍ ഇടതതുമുന്നണിയുടെ ഭാഗമായ സാഹചര്യത്തിലാണ് ഈ നടപടി. എല്‍.ജെ.ഡിയുടെ രണ്ട് അംഗങ്ങള്‍ ഉള്‍പ്പെടെ 11 പേരാണ് വടകര ബ്ലോക്ക് ഡെവലപ്മെന്റ് ഓഫിസര്‍ക്കു നല്കിയ അവിശ്വാസപ്രമേയ നോട്ടിസില്‍ ഒപ്പിട്ടത്. മൊത്തം 21 അംഗങ്ങളാണ് ഭരണസമിതിയിലുള്ളത്. സി.പി.എം- ഒന്‍പത്, കോണ്‍ഗ്രസ്- നാല്, മുസ്ലിം ലീഗ്- മൂന്ന്, ആര്.എം.പി.ഐ- രണ്ട്, ബി.ജെ.പി- ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവര്‍. ആര്.എം.പി.ഐ പിന്തുണയോടെയാണ് യു.ഡി.എഫ് പഞ്ചായത്ത് ഭരിക്കുന്നത്.രണ്ട് എല്‍.ജെ.ഡി അംഗങ്ങള്‍ വിട്ടതോടെ യു.ഡി.എഫിന്റെ അംഗബലം ഏഴായി കുറഞ്ഞു. എല്‍.ജെ.ഡി എല്‍.ഡി.എഫിന്റെ ഭാഗമായതോടെ ഇവര്‍ക്ക് 11 അംഗങ്ങളാവുകയും ചെയ്തു. ഭൂരിപക്ഷത്തിനു വേണ്ട 11 പേര് ഒപ്പിട്ട് നോട്ടിസ് നല്കിയതിനാല് അവിശ്വസം പ്രമേയം പാസാകാനും ഭരണം എല്‍.ഡി.എഫിന് ലഭിക്കാനും വഴിയൊരുങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."