HOME
DETAILS

മാടാക്കര മാപ്പിള എല്‍.പി സ്‌കൂള്‍ ഒഴിപ്പിക്കാനുള്ള നീക്കം രാഷ്ട്രീയ നാടകം: ആര്‍.എം.പി.ഐ

  
backup
February 08 2019 | 03:02 AM

%e0%b4%ae%e0%b4%be%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%ae%e0%b4%be%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b3-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%bf

വടകര: ഒഞ്ചിയം പഞ്ചായത്തിലെ മാടാക്കര പ്രദേശത്ത് വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന മാടാക്കര മാപ്പിള എല്‍.പി സ്‌കൂള്‍ വാടക കെട്ടിടം ഒഴിപ്പിക്കുന്നതിന് ഉടമ കോടതിയില്‍ നല്‍കിയ കേസില്‍ അനകൂല വിധി സമ്പാദിച്ചതിന്റെ പേരില്‍ അടിയന്തരമായി സ്‌കൂള്‍ കെട്ടിടം ഒഴിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് ആര്‍.എം.പി.ഐ. ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. വര്‍ഷങ്ങളായി സ്‌കൂള്‍ നിലനിര്‍ത്താന്‍ വേണ്ടി പഞ്ചായത്ത് കക്ഷി ചേര്‍ന്ന് കേസ് നടത്തി കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവിലത്തെ ഹൈക്കോടതി വിധി വന്നതിനെതിരെ നിയമ വശങ്ങള്‍ പരിശോധിച്ച് സ്‌കൂള്‍ നിലനിര്‍ത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്താന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും കാര്യങ്ങള്‍ മുന്നോട്ട് പോവുകയും ചെയ്യുന്ന സമയത്താണ് സി.പി.എം ഇടപെടലിന്റെ ഭാഗമായി അടിയന്തര ഒഴിപ്പിക്കല്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് വന്നത്.
ആക്ഷന്‍ കമ്മിറ്റിയെയും പഞ്ചായത്ത് ഭരണ സമിതിയെയും തമ്മില്‍ ഭിന്നിപ്പിച്ച് ഒഞ്ചിയത്ത് അഞ്ചാം വാര്‍ഡില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള ഗൂഢ തന്ത്രത്തിന്റെ ഭാഗമാണ് ഇന്ന് സ്‌കൂളില്‍ നടന്ന രാഷ്ട്രീയ നാടകമെന്ന്് ആര്‍എംപിഐ കുറ്റപ്പെടുത്തി. സ്‌കൂള്‍ നിലനിര്‍ത്താന്‍ സിപിഎമ്മിന് ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സ്വന്തം സര്‍ക്കാറിനെ കൊണ്ട് ഉത്തരവ് മാറ്റിക്കാനുള്ള ഇടപെടലാണ് നടത്തേണ്ടത്. സ്‌കൂള്‍ നിലനിര്‍ത്താനുള്ള നിയമ പോരാട്ടം തുടരണമെന്നും ജനങ്ങളില്‍ വിഭാഗീയത ഉണ്ടാക്കാനുള്ള ഹീന ശ്രമത്തിനെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ആര്‍.എം.പി.ഐ ഒഞ്ചിയം ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കള്ളപ്പണ ആരോപണം; കോണ്‍ഗ്രസിനെതിരായി കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

Kerala
  •  a month ago
No Image

അബ്ദുറഹീമിനെ കാണാൻ ഉമ്മയും സഹോദരനും റിയാദ് ജയിലിൽ എത്തി

Saudi-arabia
  •  a month ago
No Image

സ്വദേശിവല്‍ക്കരണം പാലിക്കാത്ത കമ്പനികള്‍ക്ക് ഉയര്‍ന്ന ലേബര്‍ഫീസ് ഈടാക്കാം; നിര്‍ദേശത്തിന് പാര്‍ലമെന്റ് അംഗീകാരം

oman
  •  a month ago
No Image

ഭിന്നശേഷിക്കാരെ സംരക്ഷിക്കാന്‍ ഏകീകൃത സംവിധാനമൊരുക്കാന്‍ യുഎഇ

uae
  •  a month ago
No Image

ട്രോളി ബാഗുമായി ഗിന്നസ് പക്രു; കെപിഎമ്മില്‍ അല്ലല്ലോ എന്ന് രാഹുല്‍

Kerala
  •  a month ago
No Image

ദേശീയദിനം; വാഹനങ്ങള്‍ അലങ്കരിക്കാന്‍ അനുമതി നല്‍കി ഒമാന്‍ 

latest
  •  a month ago
No Image

മാധ്യമങ്ങളെ നിയന്ത്രിക്കാനാകില്ല: മാധ്യമപ്രവര്‍ത്തനത്തിന് മാര്‍ഗനിര്‍ദേശം വേണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Kerala
  •  a month ago
No Image

വിദേശ നിക്ഷേപം മൂന്നിരട്ടിയായി വര്‍ധിപ്പിക്കാന്‍ പുതിയ നയം പ്രഖ്യാപിച്ച് യുഎഇ 

uae
  •  a month ago
No Image

സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് ഫ്രഞ്ച് പൗരന് പരുക്ക്

Kerala
  •  a month ago