അതിവൈകാരികത യുവാക്കളെ വിനാശത്തിലേക്കു നയിക്കുന്നു: മുനവ്വറലി ശിഹാബ് തങ്ങള്‍
ദമാം: അതിവൈകാരിത യുവാക്കളെ വിനാശത്തിലേക്ക് നയിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രയപെട്ടു. ജുബൈല്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി കഴിഞ്ഞ മൂന്ന് മാസമായി നടത്തി വരുന്ന ജുബൈലോത്സവത്തിന്റെ സമാപനസഭ ഉദ്ഘടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് ഒരിക്കലും തീവ്രവാദത്തിന്റെയോ അതിവൈകാരികതയോടാപ്പമോ നിന്നിട്ടില്ല. കഴിഞ്ഞ ഒരുപാട് വര്‍ഷങ്ങളായി കേരളത്തില്‍ വളരാന്‍ ശ്രമിക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങള്‍ അപകടകരമാണ്. ഈ കഴിഞ്ഞ ഹര്‍ത്താലിന് എതിരെ യൂത്ത് ലീഗ് ശക്തമായ നിലപാട് എടുത്തു.
അതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ഇപ്പോഴും യൂത്ത് ലീഗിന്റെ നിലപാട് അത് തന്നെയാണ്.സാമൂഹിക മാധ്യമങ്ങളില്‍ വന്ന ഒരു പോസ്റ്റിനെ അടിസ്ഥാനമാക്കി ഒരു സംഘം തെരുവില്‍ ഇറങ്ങി അക്രമം അഴിച്ചുവിടുകയായിരുന്നു. സമാന സാഹചര്യമായിരുന്നു ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട വേളയില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സംയമനം പാലിക്കാനും അമ്പലങ്ങള്‍ക്കു കാവല്‍ നില്‍ക്കാനും ആവശ്യപെടുകയുണ്ടായി. ഇത് കേരള രാഷ്ട്രീയത്തില്‍ മാത്രമല്ല ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്നെ എടുത്തു പറയേണ്ട ഒന്നാണ്.
ഇന്ത്യ രാജ്യം എല്ലാവരെടേതുമാണ്, വസ്ത്രധാരണത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ ഒരു വിഭാഗത്തെ ആക്രമിക്കുന്നു. തങ്ങള്‍ക്കെതിരെ സംസാരിക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സംഘപരിവാര്‍ സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ എല്ലാവരും ഒരുമിക്കണമെന്നും മുനവ്വറലി തങ്ങള്‍ കൊട്ടി ചേര്‍ത്തു.
ജുബൈല്‍-ദമാം ഹൈവേയില്‍ പൊലിസ് ചെക്ക് പോയിന്റിന് സമീപമുള്ള 'മുവത്ത റിസോര്‍ട്ടില്‍' നടന്ന സമാപന സഭയില്‍ ജുബൈല്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദലി ഫാസ് അധ്യക്ഷനായിരുന്നു. കെ.എം.സി.സി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, പ്രമുഖ എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍, ജുബൈല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകന്‍ സനല്‍ കുമാര്‍, കെ.എം.സി.സി ഈസ്റ്റേണ്‍ പ്രൊവിന്‍സ് പ്രസിഡന്റ് ഖാദര്‍ ചെങ്കള സംസാരിച്ചു. നാഷണല്‍ വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ യു.എ റഹീം മുനവ്വറലി തങ്ങള്‍ക്കു ഉപഹാരം നല്‍കി. പ്രൊഫ. അമീര്‍ അസ്ഹര്‍ ജുബൈലോത്സവ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്തുത്യാര്‍ഹമായ സേവനം നടത്തിയ നൗഷാദ് തിരുവനന്തപുരം (ജീവകാരുണ്യം), ഷാമില്‍ ആനിക്കാട്ടില്‍ (ക്വിസ് മാസ്റ്റര്‍), കെ.എച്ച് ഹനീഫ (ഗസല്‍ ഗായകന്‍) എന്നിവരെ ആദരിച്ചു. നേരത്തെ സംഘടിപ്പിച്ച പായസ പാചക മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും നേടിയ തസ്‌ലി നാജി, മെഹറുന്നിസ്സ ഫിറോസ്, ഫാത്തിമ ഷഹാന മെഹന്ദി മത്സരത്തില്‍ ഒന്നും രണ്ടും നേടിയ തസ്‌ലി നാജി, ഷഹാന അക്ബര്‍ എന്നിവര്‍ക്കും. ഫുട്ബാള്‍ മത്സരത്തില്‍ വിജയികളായ പോര്‍ട്ട് ടീമിനും, ക്വിസ് മത്സരത്തില്‍ വിജയികളായ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ചടങ്ങില്‍വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പരിപാടിയോട് അനുബന്ധിച്ചു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. മുഹമ്മദ് സ്വാലിഹ് ഖിറാഅത്ത് അവതരിപ്പിച്ചു. കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അഷ്‌റഫ് ചെട്ടിപ്പടി സ്വാഗതവും ട്രഷറര്‍ നൗഷാദ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."