തുറവൂരില്‍ സാമൂഹിക വിരുദ്ധ സംഘങ്ങള്‍ വിലസുന്നു: പൊലിസ് നോക്കു കുത്തി
തുറവൂര്‍: ബസ് സ്റ്റോപ്പുകളും വിജനമായ റോഡുകളും കേന്ദ്രീകരിച്ച് പൂവാല- സാമൂഹിക വിരുദ്ധ ശല്യം രൂക്ഷമാകുന്നു. തുറവൂര്‍-വളമംഗലം നെടുങ്ങാത്ര സ്‌ക്കൂള്‍ പരിസരം, ബസ്‌സ്റ്റോപ്പുകള്‍, തൈക്കാട്ടുശരി പാലം, പഴമ്പള്ളിക്കാവ്, തുറവൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരം, ചാവടി,ടി.ഡി സ്‌ക്കൂള്‍ പരിസരം, എസ്.എന്‍.ജിഎം കോളേജ്, പാട്ടുകുളങ്ങര, കുത്തിയതോട് വി.വി.എച്ച്.എസ്.എസ് കരുമാഞ്ചരി, എഴുപുന്ന, സെന്റ് റാഫേല്‍സ് എച്ച്.എസ്.എസ്, ചമ്മനാട് ഇ.സി.ഇ.കെ.യൂണിയന്‍ ഹൈസ്‌ക്കൂള്‍, പള്ളിത്തോട് സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌ക്കൂള്‍, ചന്തിരൂര്‍ ഗവ:ഹൈസ്‌കൂള്‍, അരൂര്‍ ഗവ:ഹൈസ്‌കൂള്‍, അന്ധകാരനഴി കടല്‍ത്തീരം, വെട്ടയ്ക്കല്‍ കരിനിലങ്ങള്‍, പട്ടണക്കാട് ഗവ:ഹൈസ്‌കൂള്‍, ഒളതല, കാവില്‍ ഹൈസ്‌കൂള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സാമൂഹിക വിരുദ്ധ സംഘങ്ങളുടെ വിളയാട്ടം. വിലകൂടിയ ബൈക്കുകളിലും മറ്റും കറങ്ങി നടന്നാണ് പൂവാല സംഘങ്ങള്‍ കുട്ടികളെ വലയിലാക്കുന്നത്.
രാവിലെയും ക്ലാസുകള്‍ അവസാനിക്കുന്ന സമയങ്ങളിലുമാണ് ഇക്കൂട്ടര്‍ എത്തുന്നത്. കുശലപ്രശ്‌നങ്ങളുമായി കുട്ടികളുമായി പരിചയപ്പെടുന്ന ഇവര്‍ പലവിധ പ്രലോഭനങ്ങള്‍ നല്‍കി പെകുട്ടികളെ ബൈക്കുകളിലും മറ്റ് ആഡംബര വാഹനങ്ങളിലും കയറ്റി ബീച്ചിലും റെസ്റ്റോറന്റിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും കുട്ടികളുമായി കറങ്ങുന്നത് പതിവുകാഴ്ചയാണ്. കഞ്ചാവ്-മയക്കുമരുന്ന് സംഘങ്ങളില്‍ കണ്ണികളായ യുവാക്കളും ഇത്തരത്തില്‍ കുട്ടികളെ വലയിലാക്കാന്‍ ശ്രമിക്കുന്നതായും പറയപ്പെടുന്നു.
ആരോഗ്യവകുപ്പും പോലീസും മറ്റു സന്നദ്ധ സംഘടനകളും ഇത്തരം റാക്കറ്റുകള്‍ക്കെതിരെ ബോധവല്‍ക്കരണ പരിപാടികളും മറ്റും സംഘടിപ്പിക്കുന്നുണ്ടെങ്കിലും ഇതൊന്നും ഫലവത്താകുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഒപ്പം തന്നെ രക്ഷിതാക്കളും ഇത്തരം സാമൂഹിക വിരുദ്ധസംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിച്ചാലേ ഇവരെ തടയാനാകൂ എതാണ് പൊതുവെയുള്ള അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."