ജലസംരക്ഷണത്തിനായി കരുതലോടെ പ്രവര്‍ത്തിക്കണം: പ്രൊഫ ടി. ശോഭീന്ദ്രന്‍
കോഴിക്കോട്: മഴയിലൂടെ ഭൂമിയില്‍ എത്തുന്ന ജലം സംരക്ഷിക്കാതെ ഭൂഗര്‍ഭജലം ലഭിക്കില്ലെന്നും ജലസംരക്ഷണത്തിനായി പ്രതിജ്ഞയെടുത്ത് പ്രവര്‍ത്തിക്കണമെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി. ശോഭീന്ദ്രന്‍.
'ജലമാണ് ജീവന്‍' എന്ന സന്ദേശമുയര്‍ത്തി ഹരിത കേരളം മിഷന്‍ സംസ്ഥാന തലത്തില്‍ സംഘടിപ്പിക്കുന്ന ജലസംഗമം 2019ന്റെ ഭാഗമായി ജില്ലാ ആസൂത്രണസമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശില്‍പശാല ഹരിത കേരളം ജില്ലാ മിഷന്‍ ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു.
ജില്ലാ ആസൂത്രണസമിതി ഓഫിസര്‍ എം.എ ഷീല അധ്യക്ഷയായി. കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എം എക്‌സിക്യുട്ടീവ് ഡയരക്ടര്‍ ഡോ. എം.ബി അനിത മുഖ്യപ്രഭാഷണം നടത്തി. ജില്ലയുടെ നീര്‍ത്തട പരിപാലന പദ്ധതികളില്‍ പുത്തന്‍ കാഴ്ചപ്പാടുകള്‍ എന്ന വിഷയത്തില്‍ ഹരിത കേരളം ചീഫ് കോ ഓര്‍ഡിനേറ്ററായ ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവു സംസാരിച്ചു. ജലസംഗമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഹരിതകേരളം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി. പ്രകാശ് വിശദീകരിച്ചു.
പരിപാടിയില്‍ പ്രൊഫ. ടി ശോഭീന്ദ്രനെ ജില്ലാ പഞ്ചായത്ത് പ്രസിഡിന്റ് ബാബു പറശ്ശേരി ആദരിച്ചു. ഹരിതകേരളം ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ പി. പ്രകാശ് സ്വാഗതവും മൈനര്‍ ഇറിഗേഷന്‍ അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ എ.എസ് ഷീന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."