അംബേദ്കറും നരേന്ദ്രമോദിയും ബ്രാഹ്മണര്‍ : ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി
ന്യൂഡല്‍ഹി: അറിവിന്റെ കാര്യത്തില്‍ ബി.ആര് അംബേദ്കറും, നരേന്ദ്ര മോദിയും ബ്രാഹ്മണരാണെന്ന പരാമര്‍ശവുമായി ഗുജറാത്ത് നിയമസഭാ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി. ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ക്ക് പിന്നാലെയാണ് രാജേന്ദ്ര ത്രിവേദിയുടെ പ്രസംഗം.
ഒരു വ്യക്തി ബ്രാഹ്മണനാകുന്നത് കര്‍മ്മങ്ങളിലൂടെയാണ്. ജ്ഞാനിയായ ഒരാളെ ബ്രാഹ്മണനെന്നു വിളിക്കുന്നതില്‍ തെറ്റില്ല. കാലികളെ മേച്ചുനടന്ന ശ്രീകൃഷണന് പിന്നോക്കക്കാരനായിരുന്നു. കൃഷ്ണനെ ദൈവമാക്കിയത് സാന്ദീപനി മഹര്‍ഷിയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഗാന്ധി നഗറില്‍ സമസ്ത ഗുജറാത്ത് ബ്രാഹ്മണസമാജ് നടത്തിയ പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശം. എന്നാല്‍ ത്രിവേദിയുടെ ജാതി പരാമര്‍ശത്തിനെതിരെ ബി.ജെ.പി എം.പി തന്നെ ആദ്യം രംഗത്തെത്തി.
പരാമര്‍ശം അധിക്ഷേപകരമാണെന്നും പാര്‍ട്ടിയ്ക്ക് കളങ്കമുണ്ടാക്കുന്നതാണെന്നും എം.പി ഉദിത് രാജ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."