വിദ്വേഷ പ്രസംഗം: സാധ്വി സരസ്വതിയ്ക്കെതിരെ കേസെടുത്തു
കാസര്‍കോട്: വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ച വി.എച്ച്.പി നേതാവ് സാധ്വി സരസ്വതിയ്ക്കെതിരെ കാസര്‍കോട് പൊലിസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന് ബദിയഡുക്ക പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെ വെട്ടാന്‍ തയാറാകണമെന്നും ഇന്ത്യയില്‍ താമസിക്കണമെങ്കില്‍ ഭാരത് മാതാ കീ ജയ് പറയണമെന്നുമാണ് സാധ്വി
സരസ്വതി കഴിഞ്ഞ ദിവസം ബദിയടുക്കയില്‍ നടന്ന വിശ്വഹിന്ദു സമാജോത്സവ ചടങ്ങില്‍ പ്രസംഗിച്ചത്.
ഗോമാതാവിനെ കശാപ്പു ചെയ്യുന്നവരെ വാള് ഉപയോഗിച്ച് വെട്ടണം. പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അധികാരമില്ലെന്നും ഇവര്‍ പ്രസംഗത്തില്‍ പറഞ്ഞു.
താന്‍ മുസ്ലിമിന് എതിരല്ല, എ.പി.ജെ അബ്ദുല്‍ കലാമിനെയും റഹീമിനെയും ബഹുമാനിക്കുന്നവളാണ്. ഹിന്ദുക്കളുടെ ആഘോഷങ്ങളില്‍ ഒരു മുസ്ലിം പോലും പങ്കെടുക്കാറില്ല. എന്നാല്‍ എല്ലാ മുസ്ലിം ആഘോഷങ്ങളിലും ഹിന്ദുക്കള്‍ പങ്കെടുക്കുന്നു. ഇത് നാണക്കേടാണെന്നും ഇവര്‍ പറഞ്ഞു.
സാധ്വി സരസ്വതിയുടെ വിവാദ പരാമര്‍ശം സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ വന്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."