നാദാപുരത്തെ കോളനികളുടെ വികസന പദ്ധതികള്‍ മാര്‍ച്ച് 31ന് മുന്‍പ് പൂര്‍ത്തീകരിക്കും
തിരുവനന്തപുരം: വാണിമേല്‍ ഗ്രാമ പഞ്ചായത്തിലെ പന്നിയേരി, കുറ്റല്ലൂര്‍, മാടഞ്ചേരി നരിപ്പറ്റ ഗ്രാമ പഞ്ചായത്തിലെ വായാട് കോളനികളുടെ സമഗ്രവികസന പദ്ധതിയിലെ പ്രവൃത്തികള്‍ മാര്‍ച്ച് 31നു മുന്‍പ് പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി എ.കെ ബാലന്. കുറ്റല്ലൂര്‍ കോളനിയുടെ വികസനത്തിനായി അടങ്കല്‍തുകയായ 208 ലക്ഷം രൂപയില്‍ നാളിതുവരെയായി 147 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. പന്നിയേരി കോളനിയുടെ വികസനത്തിനായിട്ടുള്ള അടങ്കല്‍തുകയായ 177 ലക്ഷം രൂപയില്‍ 51.73 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. മാടഞ്ചേരി കോളനിയില്‍ വികസനത്തിനായി അടങ്കല്‍ തുകയായ 202 ലക്ഷം രൂപയില്‍ 46 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്.
എന്നാല്‍ വായാട് കോളനിയില്‍ അടങ്കല്‍ തുകയുടെ 116 ലക്ഷം രൂപയുടെ പദ്ധതി ആരംഭിച്ചിട്ടില്ല. ഇതിലെ പ്രധാനപ്പെട്ട പദ്ധതി കുടിവെള്ള പദ്ധതിയാണ്. ഊരുകൂട്ട തീരുമാനപ്രകാരം സൈറ്റ് മാറ്റേണ്ടിവന്നതാണു കാരണം. പുതുക്കിയ എസ്റ്റിമേറ്റ് ലഭിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ഇ.കെ വിജയന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."