അടിപ്പാത നിര്‍മാണത്തിന് എത്തിച്ച താല്‍ക്കാലിക ട്രാക്ക് അപകട ഭീഷണിയുയര്‍ത്തുന്നു
കുമ്പള: റെയില്‍വേ അടിപ്പാത നിര്‍മാണത്തിനായി എത്തിച്ച താല്‍ക്കാലിക ട്രാക്ക് മാറ്റാത്തത് അപകട ഭീഷണി ഉയര്‍ത്തുന്നു. മാസങ്ങള്‍ക്കു മുന്‍പ് ആരിക്കാടിയില്‍ റെയില്‍വേ അടിപ്പാത നിര്‍മിക്കാനായി എത്തിച്ച താല്‍ക്കാലിക റെയില്‍വേ ട്രാക്കാണ് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയായി മണ്‍കുനയ്ക്കു മുകളില്‍ സ്ഥിതി ചെയ്യുന്നത്. അടിപ്പാതയുടെ നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം പി. കരുണാകരന് എം.പി നാടിനു സമര്‍പ്പിച്ചിരുന്നു.
എന്നാല്‍ അടിപ്പാത നിര്‍മാണ പ്രവര്‍ത്തിക്കായി റെയില്‍വേ അധികൃതര്‍ ഇവിടെ എത്തിച്ച ഈ കൂറ്റന്‍ ട്രാക്ക് നിര്‍മാണം കഴിഞ്ഞിട്ടും മാറ്റാത്തതാണ് അപകട ഭീഷണിയുയര്‍ത്തുന്നത്.
പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ യാത്ര ചെയ്യുന്ന നടപ്പാതയ്ക്കു സമീപം മണ്‍കൂനയുടെ മുകളിലാണു ട്രാക്ക് മാറ്റി വച്ചിരിക്കുന്നത്. ഈ ട്രാക്കിനടിയിലെ മണ്‍കൂന ഇളകിയാല്‍ വന്‍ അപകടത്തിന് നാടു സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണു നാട്ടുകാര്‍ പരാതിപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."