മത്സ്യബന്ധനത്തെ ചൊല്ലി തര്‍ക്കം; തൈക്കടപ്പുറം സ്വദേശിയെ കണ്ണൂരിലേക്കു തട്ടിക്കൊണ്ടു പോയി
നീലേശ്വരം: കടലില്‍ മീന്‍ പിടിക്കുന്നതിനെ ചൊല്ലി തര്‍ക്കം. നീലേശ്വരം തൈക്കടപ്പുറം സ്വദേശിയെ കണ്ണൂരില്‍ നിന്നെത്തിയ മത്സ്യബന്ധന തൊഴിലാളികള്‍ തട്ടിക്കൊണ്ടു പോയി കണ്ണൂര്‍ സിറ്റി പൊലിസ് സ്റ്റേഷനിലേല്‍പ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. കണ്ണൂരില്‍ നിന്നെത്തുന്ന മത്സ്യബന്ധന ബോട്ടുകള്‍ തൈക്കടപ്പുറം പുറംകടലില്‍ മീന്‍ പിടിക്കുന്നതാണു തര്‍ക്കത്തിനു കാരണമായത്. കണ്ണൂരില്‍ നിന്നെത്തിയവരെ തൈക്കടപ്പുറത്തുകാര് ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ തൈക്കടപ്പുറത്തെ പ്രജീഷിനെ ബോട്ടില്‍ പിടിച്ചുകയറ്റി കണ്ണൂരില്‍ നിന്നെത്തിയവര്‍ പോകുകയായിരുന്നുവത്രേ.
തുടര്‍ന്ന് ഇവര്‍ പ്രജീഷിനെ കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയായിരുന്നു. നീലേശ്വരം പൊലിസാണ് ഇദ്ദേഹത്തെ തിരിച്ചെത്തിച്ചത്. ഇരു വിഭാഗത്തിനും പരാതികളില്ലാത്തതിനാല്‍ കേസെടുത്തില്ല. തീരദേശത്തു സംഘര്‍ഷമുണ്ടാകുമ്പോള്‍ ഇടപെടാനായി സ്ഥാപിച്ച അഴിത്തല തീരദേശ പൊലിസ് സ്റ്റേഷന് പ്രവര്‍ത്തനമാരംഭിക്കാത്തത് തീരദേശത്തെ പ്രശ്നങ്ങളില്‍ പെട്ടെന്ന് ഇടപെടാന്‍ കഴിയാത്തതിനു കാരണവുമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."