HOME
DETAILS
MAL
'ഹോമിയോ ആശുപത്രിയിലെ സൗകര്യങ്ങളും വര്‍ധിപ്പിക്കും'
backup
March 09 2017 | 21:03 PM
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പ്രവര്‍ത്തിക്കുന്ന ഹോമിയോ ആശുപത്രിയില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. ഇന്നലെ ഉച്ചയോടെ ആശുപത്രിയിലെത്തിയ പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തി. സ്ഥല പരിമിതിയാണ് ആശുപത്രി നേരിടുന്ന പ്രധാന ദുരിതമെന്നു മനസിലാക്കിയതോടെ ആശുപത്രിയോട് ചേര്‍ന്നു നില്ക്കുന്ന സ്ഥലം ജില്ലാ പഞ്ചായത്തിനു വിട്ടുകിട്ടാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്ന് എ.ജി.സി ബഷീര്‍ പറഞ്ഞു. ആശുപത്രിയിലെ പഴകിയ ലാബ് ഉപകരണങ്ങള്‍ മാറ്റി പുതിയവ വാങ്ങാനും കുടിവെള്ളത്തിനു വേണ്ടി പ്രത്യേക പദ്ധതികള്‍ നടപ്പിലാക്കാനും ധാരണയിലെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."