നേവല്‍ അക്കാദമി മാലിന്യ പ്രശ്‌നത്തില്‍ കലക്ടറുടെ ഒത്തുതീര്‍പ്പ് ചര്‍ച്ച തീരുമാനം പത്തുദിവസത്തിനകം; സമരം തുടരും
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയില്‍ നിന്നുള്ള മാലിന്യ പ്രശ്‌നത്തിനെതിരേ ജനകീയ സമരം ശക്തമായതോടെ ജില്ലാ കലക്ടര്‍ നേവല്‍ അധികൃതരുമായും സമരസമിതി നേതാക്കളായും ഇന്നലെ വൈകുന്നേരം ചര്‍ച്ച നടത്തി. വിവിധ വകുപ്പുമേധാവികളും ചര്‍ച്ചയില്‍ പങ്കെടുത്തു. മാലിന്യപ്ലാന്റില്‍ നിന്നുള്ള മലിനജലം കാരണം കിണറുകള്‍ മലീമസമായതിനാല്‍ രാമന്തളിയിലെ ജനജീവിതം ദുസഹമായിരിക്കുകയാണ്. രാമന്തളിയിലെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്ത് പ്ലാന്റ് ഘട്ടം ഘട്ടമായി മാറ്റണമെന്നും പ്ലാന്റ് ഡീസെന്‍ട്രലൈസേഷന്‍ നടത്തി മാലിന്യപ്രശ്‌നം ലഘൂകരിക്കണമെന്നും കലക്ടര്‍ നാവിക അക്കാദമി അധികൃതരോട് നിര്‍ദ്ദേശിച്ചു. മലീനകരണ നിയന്ത്രണ ബോര്‍ഡ് ആവശ്യപ്പെട്ട നിര്‍ദേശങ്ങള്‍ അടിയന്തരമായി നടപ്പിലാക്കാനും കലക്ടര്‍ നേവല്‍ അധികൃരോട് ആവശ്യപ്പെട്ടു. ഉന്നതാധികാരികള്‍ക്ക് മുന്‍പില്‍ വിഷയം അവതരിപ്പിച്ച് പത്തു ദിവസത്തിനുള്ളില്‍ മറുപടി നല്‍കുമെന്ന് നേവല്‍ പ്രതിനിധി ചര്‍ച്ചയില്‍ അറിയിച്ചു. അധികൃതരില്‍ നിന്ന് വ്യക്തമായ ഉറപ്പു ലഭിക്കുന്നതുവരെ അനിഴ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് സംരക്ഷണ സമിതി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."