കാട്ടാന ആക്രമണം ഇല്ലാതാക്കാന്‍ നടപടി സ്വീകരിക്കണം: പാച്ചേനി
ഇരിട്ടി: ആറളം ഫാം മേഖലയില്‍ കാട്ടാന ആക്രമണ ഭീഷണി ഇല്ലാതാക്കാനും ജനങ്ങളുടെ ജീവന്‍ രക്ഷിക്കുവാനും ഫലപ്രദമായ നടപടികള്‍ ഉണ്ടാകണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി.
കാട്ടാനയുടെ ആക്രമണത്തില്‍ മരണപ്പെട്ട അമ്മിണിയുടെ വീടും ആന ഇറങ്ങുന്ന സ്ഥലവും അദ്ദേഹം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനയുടെ ആക്രമണത്തില്‍ ജീവഹാനി സംഭവിച്ച അമ്മിണിയുടെ കുടുംബത്തിന് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പുനരധിവാസ മേഖലകളില്‍ സ്ഥലമനുവദിച്ച പല കുടുംബങ്ങളും ആ പ്രദേശത്ത് താമസിക്കുന്നില്ല. വാസയോഗ്യമായ ഭൂമി മാറ്റി നല്‍കുന്നതിന് നടപടിയുണ്ടാകണം. കാടുമൂടി കിടക്കുന്ന 100 ഏക്കറോളം സ്ഥലം വെട്ടിതെളിച്ചില്ലങ്കില്‍ ഇനിയും വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകുമെന്നും ഭരണകൂടം അടിയന്തിര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. നേതാക്കളായ ചന്ദ്രന്‍ തില്ലങ്കേരി, കെ വേലായുധന്‍, വി.ടി തോമസ്, പി.കെ കരുണാകരന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."