HOME
DETAILS
MAL
പറവൂരില്‍ തടയണ തകര്‍ത്തു
backup
March 09 2017 | 21:03 PM
ആലക്കോട്: കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ പറവൂര്‍ പൊയ്യക്കുണ്ട് പുഴയില്‍ നാട്ടുകാര്‍ നിര്‍മിച്ച താല്ക്കാ ലിക തടയണ തകര്‍ത്തതായി പരാതി. പറവൂര്‍ എ.എല്‍.പി സ്കൂളിനു സമീപത്ത് മൂന്ന് മാസം മുമ്പ് നിര്‍മിച്ച തടയണയാണ് നശിപ്പിക്കപ്പെട്ടത്. കുടിവെള്ള ക്ഷാമത്താല്‍ ബുദ്ധിമുട്ടുന്ന പ്രദേശത്ത് 1500 ചാക്കുകളില്‍ മണല്‍ നിറച്ച് കഴിഞ്ഞ ഡിസംബറിലാണ് നാട്ടുകാര്‍ തടയണ നിര്‍മിച്ചത്. ഇതോടെ ഒരു കിലോമീറ്റര്‍ ദൂരത്തില്‍ വെള്ളം കെട്ടിനില്ക്കുകയും സമീപത്തെ കിണറുകളില്‍ ജലനിരപ്പ് ഉയരുകയും ചെയ്തിരുന്നു. മണല്‍ നിറച്ച ചാക്കുകള്‍ നശിപ്പിക്കുകയും തടയണയുടെ പല ഭാഗങ്ങളില്‍ നിന്നു ചാക്കുകള്‍ എടുത്തു മാറ്റുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രദേശവാസികള്‍ പൊലിസില്‍ പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."