തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് സ്വീകരണം നല്‍കി
കൊല്ലം: സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയമിതനായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് ജമാഅത്ത് ഫെഡറേഷന്‍ കൊല്ലം താലൂക്ക് കമ്മിറ്റിയുടെയും അസീസിയ ഗ്രൂപ്പ് ഓഫ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂഷന്റെയും സംയുക്താഭിമുഖ്യത്തില്‍ മിയ്യണ്ണൂര്‍ അസീസിയ മെഡിക്കല്‍ കോളജ് അങ്കണത്തില്‍ സ്വീകരണം നല്‍കി. സ്വീകരണയോഗം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ ഫാസിസം വളരെ ഉന്നതിയില്‍ എത്തിക്കൊണ്ടിരിക്കുകയാണെന്നും മതേതരത്വത്തില്‍ വിശ്വസിക്കുന്നവര്‍ അതിനെതിരെ പ്രതികരിക്കണമെന്നും മതന്യൂനപക്ഷങ്ങള്‍ക്കുളള അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാമുദായികസംഘടനകള്‍ ഒന്നിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അസീസിയ ചെയര്‍മാന്‍ എം. അബ്ദുല്‍ അസീസ് അധ്യക്ഷനായി. മന്നാനിയ പ്രിന്‍സിപ്പല്‍ കെ.പി. അബൂബക്കര്‍ ഹസ്രത്ത് പ്രാര്‍ത്ഥന നടത്തി. ജെ. കമര്‍ സമാന്‍ ആമുഖപ്രസംഗം നടത്തി. ഏരൂര്‍ ഷംസുദ്ദീന്‍ മദ്‌നി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അഡ്വ. കെ.പി മുഹമ്മദ്, അഡ്വ. എ. ഷാനവാസ് ഖാന്‍, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, എം.എ സമദ്, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, എ.കെ. ഉമര്‍ മൗലവി, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, ആസാദ് റഹീം, മേക്കോണ്‍ അബ്ദുള്‍ അസീസ്, വൈ. ഉമറുദ്ദീന്‍, കണ്ണനല്ലൂര്‍ നിസാം, നാസര്‍ കുഴിവേലില്‍, ജെ.എം. അസ്‌ലം, സുലൈമാന്‍ ദാരിമി, അബ്ദുള്‍ സത്താര്‍ മൗലവി, വൈ.എം. ഹനീഫാ മൗലവി, നാസറുദ്ദീന്‍ മൗലവി, അബ്ദുള്‍ സലാം (മാര്‍ക്ക്), ഹംസ (മാര്‍ക്ക്), കുളത്തൂപ്പുഴ സലീം, നിസാര്‍ ചിറക്കട, നിസാര്‍ അഹമ്മദ്, അന്‍സര്‍ കൊട്ടുക്കാട് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."