പഴകിയ ആഹാര സാധനങ്ങള്‍ പിടിച്ചെടുത്തു
കരുനാഗപ്പള്ളി: ടൗണിലെ വിവിധ ഹോട്ടലുകളില്‍ നിന്നും പഴകിയ ആഹാരസാധനങ്ങള്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധനയില്‍ പിടിച്ചെടുത്തു.
പത്തോളം ഹോട്ടലുകള്‍ പരിശോധിച്ചപ്പോള്‍ മൂന്ന് ഹോട്ടലുകളില്‍ നിന്നും മീന്‍കറി, കക്കാ, തോരന്‍, പച്ചടി, പുളിശ്ശേരി തുടങ്ങിയ പ്ലാസ്റ്റിക് കവറില്‍ കെട്ടിപ്പൊതിഞ്ഞ് ഉപയോഗിക്കാനായി ഫ്രിഡ്ജില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ആശുപത്രി ജങ്ഷന് സമീപമുള്ള പെട്ടിക്കടയില്‍ നിന്നും തീയതി കഴിഞ്ഞ മിച്ചറും കണ്ടെത്തി. പ്ലാസ്റ്റിക്ക് കവറുകളും പിടിച്ചെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയില്‍ മാലിന്യങ്ങള്‍ ചാക്കില്‍ക്കെട്ടി ടൗണില്‍ നിക്ഷേപിക്കാന്‍ കൊണ്ട് വന്ന പന്ത്രണ്ട് പേരില്‍ നിന്നും ഫൈന്‍ ഈടാക്കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പത്മകുമാറിന്റെ നേതൃത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ ജയകൃഷ്ണന്, സനോജ്, ഹിഷിഷ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."