തുറമുഖ വകുപ്പിന് രഹസ്യമായി സ്ഥലം കൈമാറിയതില്‍ ദുരൂഹത: എം.പി
കൊല്ലം: ജില്ലയിലെ ജനപ്രതിനിധികളോ ജനങ്ങളോ അറിയാതെ കൊല്ലം വെസ്റ്റ് വില്ലേജ് ബ്ലോക്ക് 314 ല്‍ റിസര്‍വേ 1, 2ല്‍ 13.752 ഹെക്ടര്‍ സ്ഥലം റവന്യു വകുപ്പ് അതീവ രഹസ്യമായി തുറമുഖ വകുപ്പിന് കൈമാറിയത് ദുരൂഹമാണെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ എം.പി പറഞ്ഞു. കൊല്ലത്തെ തീരദേശവാസികളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാനും വഴിയാധാരമാക്കുവാനുമുളള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്. കടല്‍ കൊണ്ട് ഉപജീവനം നടത്തുന്ന മത്സ്യതൊഴിലാളികള്‍ക്ക് കടലും കടല്‍ത്തീരവും അന്യമാക്കുന്ന സര്‍ക്കാര്‍ നിലപാട് ന്യായീകരിക്കാവുന്നതല്ല.കടല്‍തീരത്ത് താമസിച്ച് ഉപജീവനം നടത്തിവരുന്ന പരമ്പരാഗത മത്സ്യതൊഴിലാകളികളുടെ ജീവിതം വഴിമുട്ടിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേത്. വികസനം ജനങ്ങള്‍ക്കു വേണ്ടിയാണെങ്കില്‍ ജനങ്ങളെ വിശ്വാസത്തിലെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ജനഹിതം ആരായാതെ വികസനത്തിന്റെ പേരില്‍ പ്രദേശവാസികളെ ഒഴിപ്പിക്കാന്‍ നടത്തുന്ന രഹസ്യനീക്കം യുക്തിസഹമല്ല. ജനനിബിഡമായ പ്രദേശങ്ങള്‍ തുറമുഖ വകുപ്പിന് സര്‍ക്കാര്‍ രഹസ്യമായി കൈമാറി. പ്രദേശവാസികള്‍ക്ക് യാതൊരു നഷ്ടപരിഹാരവും ലഭിക്കാതെ തന്നെഭൂമി ഏറ്റെടുക്കുക എന്ന ഗൂഡലക്ഷ്യത്തോടെ കടല്‍ പുറമ്പോക്കാണെന്നും സര്‍ക്കാര്‍ പുറമ്പോക്കാണെന്നും സ്ഥലത്തിന് സ്വഭാവനിര്‍ണയം നടത്തി.പ്രദേശത്തെ മത്സ്യതൊഴിലാളികളെ ഇരുട്ടില്‍ നിര്‍ത്തി വികസനം സാധ്യമാക്കണമെന്ന സര്‍ക്കാരിന്റെ സമീപനം ജനാധിപത്യ വിരുദ്ധമാണ്. ജനഹിതം അട്ടിമറിച്ചു കൊണ്ടുളള വികലമായ നടപടികള്‍ സര്‍ക്കാര്‍ പുനപരിശോധിക്കണമെന്നും ജനവികാരം മാനിച്ച് തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും ജനപ്രതിനിധികളുമായും ബന്ധപ്പെട്ടവരുമായും ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറാകണമെന്നും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."