മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പനമണ്ണ സ്വദേശി റിമാന്‍ഡില്‍
ഒറ്റപ്പാലം: മലേഷ്യയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ പനമണ്ണ സ്വദേശി അറസ്റ്റിലായി. പനമണ്ണ ശ്രീ നിവാസ് വീട്ടില്‍ ശ്രീജിത്താണ് അറസ്റ്റിലായത്. ഒറ്റപ്പാലം പാലാട്ട് റോഡ് നിവാസികളില്‍നിന്നും ജോലി വാഗ്ദാനം ചെയ്ത് 5.54 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് ഇയാള്‍ പിടിയിലായത്. കഴിഞ്ഞ ജൂണ്‍മാസത്തിലാണ് സംഭവം. രണ്ടുഘട്ടങ്ങളിലായാണ് രൂപ കൈമാറിയത്.
സമാനമായ കേസില്‍ തൃക്കാക്കരയില്‍ പൊലിസ് പിടിയിലായ ശ്രീജിത്തിനെ പ്രൊഡക്ഷന്‍ വാറണ്ടുമുഖാന്തരം ഒറ്റപ്പാലം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. കോടതി ഇയാളെ റിമാന്‍ഡ് ചെയ്തു. പരാതിക്കാരായ ഒരാള്‍ക്ക് അക്കൗണ്ട്സ് മേഖലയിലും, സഹോദരന് ഐ.ടി മേഖലയിലും ജോലി ശരിയാക്കാമെന്നായിരുന്നു വാഗ്ദാനം.
മലേഷ്യയിലെ ഒരു സ്വകാര്യകമ്പനിയില്‍ പ്രൊജക്ട് മാനേജരാണെന്നാണ് ശ്രീജിത്ത് ഇവരോട് പറഞ്ഞിരുന്നത്. നിക്ഷേപതുകയായി വീണ്ടും പണമാവശ്യപ്പെട്ടതോടെ സംശയം തോന്നുകയായിരുന്നു. ചേര്‍ന്ന് ഇയാളെ കുറിച്ച് അന്വേഷിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."