മുല്ലപ്പള്ളി നയിക്കുന്ന 'ജനമഹായാത്ര' 11,12,13 തിയതികളില്‍ ജില്ലയില്‍
പാലക്കാട്: കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നയിക്കുന്ന 'ജനമഹായത്ര'ക്ക് ഫെബ്രുവരി 11,12,13 തിയതികളില്‍ ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളില്‍ ഊഷ്മളമായ സ്വീകരണം നല്കുവാന് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗം തീരുമാനിച്ചു. ഫെബ്രു 11ന് വൈകിട്ട് നാലിന് ജില്ലാ അതിര്‍ത്തിയായ കുമാരനെല്ലൂരില്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ ജാഥയെ സ്വീകരിക്കും. തുടര്‍ന്ന് കൂറ്റനാട് പൊതു സമ്മേളനം. ആറുമണിക്ക് മേലെ പട്ടാമ്പിയില്‍ അന്നത്തെ സമാപന സ്വീകരണ സമ്മേളനം നടക്കും.
12 ന് രാവിലെ 10ന് ഷൊര്‍ണൂരില്‍ സ്വീകരണ സമ്മേളനം പേങ്ങാട്ടിരിയിലും ഒറ്റപ്പാലം അസംബ്ലിയുടെ സ്വീകരണം 11 മണിക്ക് ശ്രീകൃഷ്ണപുരത്തും നടക്കും. വൈകിട്ട് മൂന്ന് മണിക്ക് മണ്ണാര്‍ക്കാട് ടൗണ്‍, നാലിന് ഇടക്കുറിശ്ശി, അഞ്ചിന് പുതുശ്ശേരി, ആറിന് പാലക്കാട് സ്റ്റേഡിയം മൈതാനത്ത് സമാപന സ്വീകരണ സമ്മേളനവും നടക്കും. 13-ാം തിയതി രാവിലെ ചിറ്റൂരിലെ അണിക്കോട് ജങ്ഷനിലും 11 മണിക്ക് നെന്മാറ, മൂന്നിന് കുഴല്‍മന്ദം, നാലിന് വടക്കഞ്ചേരി ടൗണ്‍ എന്നിവിടങ്ങളിലെ സ്വീകരണ സമ്മേളനങ്ങളോടെ ജില്ലയിലെ പര്യടന പരിപാടി അവസാനിക്കും. യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന് അധ്യക്ഷനായി.
നേതക്കളായ വി.എസ് വിജയരാഘവന്, സി.വി ബാലചന്ദ്രന്, കെ.എ ചന്ദ്രന്, സി. ചന്ദ്രന്, വി.സി കബീര്‍, എ. രാമസ്വാമി, കെ.എ തുളസി, സി. ബാലന്, കളത്തില്‍ കൃഷ്ണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."