കുതിച്ചുയര്‍ന്ന് സിമന്റ് വില നിര്‍മാണ മേഖലയും പ്രതിസന്ധിയില്‍
കഞ്ചിക്കോട്: സംസ്ഥാനത്ത് സിമന്റ് വില ഉയര്‍ന്നതോടെ നിര്‍മാണ മേഖലകള്‍ പ്രതി സന്ധിയിലാക്കിയി. കഴിഞ്ഞ ദിവസം ചാക്കിന് ഒറ്റയടിക്ക് 50 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. എന്നാല്‍ സിമന്റിന്റെ വില വര്‍ധന ചെറുതും വലുതുമായ നിര്‍മാണ മേഖലകളെ ബാധിച്ചിരിക്കുകയാണ്.
എന്നാല്‍ സംസ്ഥാനത്ത് സിമന്റിന്റെ വില ഉയര്‍ത്തിയതിനു പിന്നില്‍ തമിഴ്‌നാട് ആസ്ഥാനമായ രണ്ട് കമ്പനികളാണെന്ന ആരോപണങ്ങളുയരുന്നത്. വില ഉയര്‍ന്നതോടെ 380 രൂപയുണ്ടായിരുന്ന സിമന്റിന് 430 രൂപ രൂപയായിരിക്കുകയാണ്. സംസ്ഥാനത്ത് പ്രിതി വര്‍ഷം എട്ട് മുതല്‍ ഒന്‍പത് ലക്ഷം ടണ്‍ സിമന്റാണ് വില്‍പന നടക്കുന്നതെന്നിരിക്കെ ഇത്തരം വില വര്‍ധനവിലൂടെ കമ്പനികള്‍ 100 കോടിയോളം രൂപയാണ് കീശയിലാക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ മലബാര്‍ സിമന്റിന്റെ സിമന്റ് സംസ്ഥാനത്ത് ഉല്‍പാദനവും വില്‍പനയുണ്ടെങ്കിലും തമിഴ്‌നാട്ടില്‍നിന്നുള്ള സിമന്റിനാണ് ആവശ്യക്കാരേറെ.
വിലവര്‍ധനവിനെതിരെ വ്യാപരികള്‍ കോമ്പറ്റീഷന്‍ കമ്മിഷനെ സമീപിച്ചിരിക്കുകയാണ്. സ്വന്തമായി വീടു കെട്ടുന്നവര്‍, ഫ്‌ളാറ്റു നിര്‍മിക്കുന്നവര്‍, പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള റോഡ്, പാലം നിര്‍മാണം, നഗരസഭാ-പഞ്ചായത്തുകളുടെ കീഴിലുള്ള കോണ്‍ക്രീറ്റ് റോഡ്, അഴുക്കുചാല്‍ നിര്‍മാണം, എന്നിവയ്ക്കു പുറമെ പ്രളയാനന്തര പുനര്‍നിര്‍മാണവും പ്രതിസന്ധിയിലാവുന്ന സ്ഥിതിയാണ്.
സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ നഗരസഭാ പഞ്ചായത്തിനു കീഴിലുള്ള പദ്ധതികള്‍ മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കേണ്ടിടത്ത് സിമന്റുവിലവര്‍ധന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുടക്കുമെന്ന സ്ഥിതിയിലാണ്. സിമന്റിന് സെസ് ഒരു ശതമാനം പ്രാബല്യത്തില്‍ വന്നതും ഏപില്‍ മാസം മുതലാണ്. നേരത്തെ പഴയവിലയ്ക്ക് സ്റ്റോക്ക് ചെയ്ത ഡീലര്‍ മാത്രം ഇപ്പോള്‍ പുതിയ വിലയ്ക്കാണ് സിമന്റ് വില്‍ക്കുന്നത്.
ഇതിലും ഇരട്ടി ലാഭത്തിലാണ് ഇവര്‍ക്ക് ലഭിക്കുന്നത്. സിമന്റ് വില നിയന്ത്രണം സംസ്ഥാന സര്‍ക്കാരിനു കഴിയാഞ്ഞതിനാല്‍ കന്ദ്ര സര്‍ക്കാര്‍ ഇടപ്പെടല്‍ ആവശ്യമാണ്. സംസ്ഥാനത്ത് നിര്‍മാണ മേഖല ചൂടുപിടക്കുന്ന സമയമാണെന്നത് മുന്നില്‍ കണ്ടാണ് കമ്പനികള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്.
പ്രതിദിനം 100, 200 ചാക്ക് സിമന്റുപയോഗിച്ച് നിര്‍മാണ പ്രവര്‍ത്തനം നടത്തുന്ന കരാറുകാര്‍ക്കിപ്പോള്‍ 5,000 മുതല്‍ 10,000 രൂപവരെ അധിക ചെലവ് വരുമെന്നതും ഏറെ ആശങ്കാജനകമാണ്. നേരത്തെ ഇതുപോലെ സിമന്റുവില വര്‍ധിച്ചതിനെതിരേ സി.സി.ഇ വന്‍തുക ഈടാക്കിയിരുന്നു. ഇത്തരം ഇടപ്പാടുകള്‍ക്കെതിരേ ഇനിയുമുണ്ടായില്ലെങ്കില്‍ വരും നാളുകളില്‍ സംസ്ഥാനത്തെ നിര്‍മാണ മേഖല പ്രതിസന്ധിയിലാവുമെന്നതില്‍ സംശയമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."