HOME
DETAILS
MAL
യമനിലേക്ക് പോകുന്ന ഇന്ത്യക്കാരുടെ പാസ്‌പോർട്ട് കണ്ടു കെട്ടും
backup
April 30 2018 | 12:04 PM
റിയാദ്: സംഘർഷവും ആഭ്യന്തര പ്രശ്‌നങ്ങളും യുദ്ധവും രൂക്ഷമായ യമനിലേക്ക് ഇന്ത്യക്കാർ പോകരുതെന്ന് ഇന്ത്യൻ എംബസ്സി വീണ്ടും മുന്നറിയിപ്പ് നൽകി. സുരക്ഷ അവതാളത്തിലായ യമനിലേക്ക് ഇന്ത്യൻ പൗരന്മാർ പോകരുതെന്ന് റിയാദ് ഇന്ത്യൻ എംബസ്സി വാർത്താ കുറിപ്പിൽ അറിയിച്ചു.
യമനിലേക്ക് പോകുന്നവർ ഇന്ത്യയിലേക്ക് തിരിച്ചു വരുമ്പോൾ അവരുടെ പാസ്‌പോർട്ടുകൾ രണ്ടു വർഷത്തേക്ക് കണ്ടു കെട്ടുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ടെന്നും എംബസി അറിയിച്ചു.
2015 ജനുവരി 21 , മാർച്ച് 19 ഏപ്രിൽ 7 , ജൂലൈ 30 , 2016 ഏപ്രിൽ 1 തിയ്യതികളിൽ യമൻ യാത്ര സംബന്ധിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മാർഗ്ഗ നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. സ്ഥിതിഗതികൾ ശാന്തമായ ശേഷം അടുത്ത അറിയിപ്പ് വരുന്നത് വരെ യാത്രാ നിരോധനം തുടരും.
അതേസമയം, കുടുങ്ങികിടക്കുന്നവരെ രക്ഷിക്കാൻ ഇന്ത്യൻ സർക്കാർ അയച്ച വ്യക്തികളുടെ കാര്യത്തിൽ സർക്കാർ തീരുമാനമെടുക്കും. ജോലിക്കോ മറ്റോ കൊണ്ട് പോയവരുടെ കാര്യത്തിൽ തൊഴിലുടമകളോ ഏജന്റുമാരോ ഉത്തരവാദികളാകുമെന്നും എംബസി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."