നാവായിക്കുളം ഗവ. എച്ച്.എസ്.എസ് ഇനി കാമറക്കണ്ണുകളില്‍ സുരക്ഷിതം
കല്ലമ്പലം: മേഖലയിലെ പ്രമുഖമായ നാവായിക്കുളം ഗവ. എച്ച്.എസ്.എസ് ഇനി ക്യാമറകണ്ണുകളില്‍ സുരക്ഷിതം. പദ്ധതിക്കായി ജനകീയ സമിതി രൂപവല്‍ക്കരിച്ച് പ്രവര്‍ത്തനം തുടങ്ങി.
ഇരുപതോളം ക്യാമറകളാണ് സ്‌കൂള്‍ കോമ്പൗണ്ടിനുള്ളിലും പുറത്തുമായി സ്ഥാപിക്കുക. ജനകീയ സമിതി രൂപവല്‍ക്കരണ യോഗം ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.എം.സി വൈസ് ചെയര്‍മാന്‍ ബോസ് കുമാര്‍ അധ്യക്ഷനായി. കല്ലമ്പലം ജനകീയ സമിതി പ്രസിഡന്റ് കല്ലമ്പലം നകുലന്‍, കല്ലമ്പലം എസ്.ഐ അഭിലാഷ്, പി.ടി.എ പ്രസിഡന്റ് ഫൈസല്‍ ഖാന്‍, പ്രിന്‍സിപ്പില്‍ എം.ആര്‍ സതീഷ് ചന്ദ്രന്‍, ഹെഡ്മിസ്ട്രസ് ഗിരിജ, ബാലചന്ദ്രന്‍ കല്ലമ്പലം, ജിജു എന്നിവര്‍ സംസാരിച്ചു. അടുത്ത കാലം വരെ നിരവധി മോഷണങ്ങളും മോഷണശ്രമങ്ങളും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നടന്നിട്ടുള്ള സ്‌കൂളില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും വിദ്യാര്‍ഥികളെ നേര്‍വഴിക്ക് നയിക്കാനും കഴിയും.
ഹരിഹരന്‍പിള്ള ചെയര്‍മാനും സുദര്‍ശനന്‍ കണ്‍വീനറും പൈവേലിക്കോണം ബിജു വൈസ്‌ചെയര്‍മാനുമായാണ് ജനകീയ സമിതി രൂപവല്‍ക്കരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."