തല്‍പ്പര കക്ഷികളുടെ കളളത്തരങ്ങളും കള്ള പ്രചരണവും തിരിച്ചറിയുക: കെ. ആന്‍സലന്‍
നെയ്യാറ്റിന്‍കര: നെടുമങ്ങാട് ആര്‍.ഡി.ഒ ഓഫിസ് നിലവില്‍ വന്നത് സംബന്ധിച്ച് തല്‍പ്പര കക്ഷികളുടെ കളളത്തരവും കളള പ്രചരണവും തിരിച്ചറിയണമെന്ന് കെ.ആന്‍സലന്‍ എം.എല്‍.എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ 2016-17 ലെ പൊതു ബജറ്റില്‍ 415-ാം നമ്പരായി തലസ്ഥാന ജില്ലയില്‍ നെടുമങ്ങാട് കേന്ദ്രീകരിച്ച് ഒരു ആര്‍.ഡി.ഒ ഓഫിസ് കൂടി രൂപീകരിക്കു മെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടത്തിയ യു.ഡി.എഫ് ഗവണ്‍മെന്റിന്റെ ബജറ്റ് നിര്‍ദേശം ഒളിച്ചു വച്ച് കോണ്‍ഗ്രസ് നേതൃത്വവും അതിന് ചുക്കാന്‍ പിടിക്കുന്ന മുന്‍ എം.എല്‍.എ ആര്‍. സെല്‍വരാജും നെയ്യാറ്റിന്‍കരയില്‍ ആര്‍.ഡി.ഒ ഓഫിസ് അനുവദിച്ചുയെന്ന് വ്യാജ പ്രചരണം നടത്തുന്നതായി കെ.ആന്‍സലന്‍ പറഞ്ഞു.
കളളം പറയുന്നതിനും കളളത്തരം കാണിക്കുന്നതിനും ഒരു മടിയും കാണിക്കില്ല എന്നതാണ് മുന്‍ എം.എല്‍.എ ആര്‍. സെല്‍വരാജ് തെളിയിക്കുന്നതെന്നുളള വാസ്തവം പൊതു ജനങ്ങള്‍ തിരിച്ചറിയണമെന്ന് ആന്‍സലന്‍ പറഞ്ഞു.
സാധാരണ നിരവധി ആളുകള്‍ തങ്ങളുടെ പാരാതികളുമായി കുടപ്പനകുന്നിലുളള കലക്ടറേറ്റില്‍ എത്താറുണ്ട്. തുടര്‍ന്നും പ്രവര്‍ത്തനം അവിടെത്തന്നെ നടക്കും.
ആര്‍.ഡി.ഒ ഓഫിസറുടെ അധികാര പരിധിയില്‍ വരുന്ന പ്രധാന വിഷയങ്ങള്‍ അസ്വാഭാവിക മരണങ്ങളുടെ ഇന്‍ക്വസ്റ്റ് തയാറാക്കുക , വിവാഹിതരായ സ്ത്രികള്‍ വിവാഹം കഴിഞ്ഞ് ഏഴ് വര്‍ഷത്തിനുളളില്‍ മരണപ്പെട്ടാല്‍ അതുമായി ബന്ധപ്പെട്ട കേസുകളില്‍ ഇന്‍ക്വസ്റ്റ് തയാറാക്കുക , റിസീവര്‍ വഴിയുളള ഭൂമി ഏറ്റെടുക്കല്‍ , വസ്തുവിന്റെ ന്യായ വില നിര്‍ണയിക്കാനുളള അധികാരം , പൊതു വഴി തര്‍ക്കം, ഗുണ്ടാ അക്ടുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍, വയല്‍ നികത്തല്‍ ഉള്‍പ്പെടെയുളള ഭു മാഫിയാകളുടെ പ്രവര്‍ത്തനങ്ങള്‍ തടയുക തുടങ്ങിയവയാണ് ഈ ഓഫിസിന്റെ പരിധിയില്‍ വരിക.
സാധാരണക്കാര്‍ക്ക് അപൂര്‍വമായി മാത്രമേ ആര്‍.ഡി.ഒ ഓഫിസുമായി ബന്ധപ്പെടെണ്ടി വരികയുളളു. എന്നിരുന്നാലും കഴിഞ്ഞ ബജറ്റില്‍ നെടുമങ്ങാട് ആര്‍.ഡി.ഒ ഓഫിസ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ നെയ്യാറ്റിന്‍കര മണ്ഡലത്തിന്റെ പ്രതിനിധി എന്ന നിലയില്‍ നെയ്യാറ്റിന്‍കരയില്‍ തന്നെ ആര്‍.ഡി.ഒ ഓഫിസ് സ്ഥാപിക്കണമെന്ന് മുഖ്യ മന്ത്രിയ്ക്കും റവന്യു മന്ത്രിയ്ക്കും പാരാതി നല്‍കിയിരുന്നു.
ഇപ്പോള്‍ വീണ്ടും ഈ വിഷയം മുഖ്യ മന്ത്രിയുടെയും റവന്യു മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ട് വരികയും അനുഭാവ പൂര്‍വം പരിഗണിക്കാം എന്നും ഉറപ്പ് നല്‍കിയിട്ടുമുണ്ടെന്നും ആന്‍സലന്‍ പറഞ്ഞു. ഭരണകക്ഷി എം.എല്‍.എ എന്ന നിലയില്‍ തുടര്‍ന്നും കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി വേണ്ട നടപടി സ്വീകരിക്കു മെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും കെ. ആന്‍സലന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."