ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം കണ്‍വെന്‍ഷന് തുടക്കമായി
കഴക്കൂട്ടം: മൂന്നു ദിവസങ്ങളിലായി മെയ് 2 വരെ തുടരുന്ന ഒന്‍പതാമത് ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം കണ്‍വെന്‍ഷന് തുടക്കമായി. ഇന്നലെ ഗുരുകുലത്തില്‍ നടന്ന സമ്മേളനം ശിവഗിരി ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദയുടെ അധ്യക്ഷതയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.
മതത്തെ സ്വാര്‍ഥതാല്‍പ്പര്യത്തിന് ഉപയോഗിക്കുന്നവര്‍ ഗുരുവിനെ കൂട്ടുപിക്കുകയാണെന്നും ഒരുകാലത്ത് ഗുരുവിനെ തള്ളിപ്പറഞ്ഞവര്‍ ഇപ്പോള്‍ ഗുരുദര്‍ശനങ്ങളുടെ ഉപജ്ഞാതാക്കളായി മാറിയെന്നും മന്ത്രി അഭി്ര്രപയപ്പെട്ടു.
ഗുരു ഒരിക്കലും ഹിന്ദുമതത്തിനായി പ്രവര്‍ത്തിച്ചിരുന്നില്ല മറിച്ച് അവശവിഭാഗങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനം ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ സംരക്ഷിക്കാനായിരുന്നു അദ്ദേഹം ക്ഷേത്രങ്ങള്‍ സ്ഥാപിച്ചത്. ഗുരുദര്‍ശനങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സ്വാമി സൂക്ഷ്മാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ഡോ. എം.ആര്‍. യശോധരന്‍, ഉഴമലയ്ക്കല്‍ വേണുഗോപാല്‍, കെ.എസ്. ഷീല, ഡോ. എസ്.ആര്‍. ജിത, ഡോ. കെ. സുശീല തുടങ്ങിയവര്‍ സംസാരിച്ചു .സ്വാമി ശുഭാംഗാനന്ദ സ്വാഗതവും ഷൈജു പവിത്രന്‍ നന്ദിയും പറഞ്ഞു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷനില്‍ പഠനക്ലാസുകളും പ്രഭാഷണ പരമ്പരകളും സമ്മേളനങ്ങളും സംവാദങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നലെ ഗുരുപൂജകള്‍ക്കു ശേഷം രാവിലെ 7.30 ന് ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പതാക ഉയര്‍ത്തിയതോടെയാണ് ഈ വര്‍ഷത്തെ ഗുരുകുലം കണ്‍വെന്‍ഷന് തുടക്കമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."