HOME
DETAILS
MAL
സാങ്കേതിക പദാവലി: കരട് പ്രസിദ്ധീകരിച്ചു
backup
May 01 2018 | 02:05 AM
തിരുവനന്തപുരം: വിവിധ വിഷയങ്ങളില്‍ സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആര്.ടി) തയാറാക്കിയ മലയാള സാങ്കേതിക പദാവലിയുടെ കരട് പ്രസിദ്ധീകരിച്ചു. ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, ഫിലോസഫി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കൊമേഴ്സ്, കംപ്യൂട്ടര്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് മലയാള സാങ്കേതിക പദാവലി തയാറാക്കിയിട്ടുള്ളത്. ംംം.രെലൃ.േസലൃമഹമ.ഴീ്.ശി എന്ന വെബ്സൈറ്റില്‍ സാങ്കേതിക പദാവലി ലഭ്യമാണ്.
സാങ്കേതിക പദാവലി മെച്ചപ്പെടുത്തുന്നത് സംബന്ധിച്ച് പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ലോ ഡയറക്ടര്‍, എസ്.സി.ഇ.ആര്.ടി, പൂജപ്പുര, തിരുവനന്തപുരം 695012 എന്ന വിലാസത്തില്‍ രേഖാമൂലം മെയ് 31ന് മുന്‍പ് ലഭിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."