സമസ്ത പാലക്കാട് ജില്ലാ സമ്മേളനത്തിന് പ്രൗഢോജ്വല തുടക്കം
വല്ലപ്പുഴ: 'സത്യം, സഹനം, സമാധാനം' എന്ന പ്രമേയവുമായി സമസ്ത പാലക്കാട് ജില്ലാ സമ്മേളനത്തിന് വല്ലപ്പുഴയില്‍ തുടക്കമായി. നാലുമണിക്ക് ചൂരക്കോട് അത്താണിയില്‍നിന്ന് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങളുടെ പ്രാര്‍ഥനയോടെ ആമില, വിഖായ, ഖിദ്മ, ത്വലബ സന്നദ്ധ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ വിളംബര റാലിയോടേയാണ് നാലുദിവസം നീണ്ടുനിന്നക്കുന്ന സമ്മേളനം ആരംഭിച്ചത്. ആറുമണിക്ക് സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്്‌ലിയാര്‍ സമ്മേളന നഗരിയില്‍ പതാകയുയര്‍ത്തി. ഹബീബ് ഫൈസി കോട്ടോപ്പാടം ആമുഖപ്രഭാഷണം നടത്തി. ഉദ്ഘാടന സമ്മേളനം ബീഹാര്‍ ഇസ്‌ലാമിക് ദുഅ്വാ മിഷന്‍ ഡയരക്ടര്‍ മുസ്തഖീം അഹ്മദ് അഷറഫി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് കെ.പി.സി തങ്ങള്‍ വല്ലപ്പുഴ അധ്യക്ഷനായി. അന്‍വര്‍ മുഹിയുദ്ദീന്‍ ഹുദവി 'ത്യഗോജ്ജ്വലരായ നമ്മുടെ പൂര്‍വികര്‍' എന്ന വിഷയം അവതരിപ്പിച്ചു.
പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍, മുഹമ്മദലി ഫൈസി കോട്ടോപ്പാടം, അലവി ഫൈസി കുളപ്പറമ്പ്, ടി.പി മുഹമ്മദ് മുസ്‌ലിയാര്‍ പാലക്കോട്, നെല്ലായ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സി.പി വാപ്പു മുസ്‌ലിയാര്‍ മുണ്ടേക്കരാട്, കെ.സി അബൂബക്കര്‍ ദാരിമി, പി. കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍, സി. മുഹമ്മദ് മുസ്‌ലിയാര്‍, ജി.എം സലാഹുദ്ദീന്‍ ഫൈസി, ഹബീബ് ഫൈസി, മുസ്തഫാ അഷ്‌റഫ് കക്കുപ്പടി, ടി.കെ അന്‍വര്‍ സാദിഖ് ഫൈസി, അഷ്‌ക്കറലി കരിമ്പ, എം.എം ഹമീദ്, കുഞ്ഞിമുഹമ്മദ് ഫൈസി മോളൂര്‍, വി.എ.സി കുട്ടി ഹാജി, എം.ടി സൈനുല്‍ ആബിദീന്‍ മാസ്റ്റര്‍, പി. മുഹമ്മദ് കുട്ടി മാസ്റ്റര്‍, അബ്ദുറഹ്മാന്‍ ജിഫ്രിതങ്ങള്‍, സി. മുഹമ്മദ് കുട്ടി ഫൈസി, ടി.എം ഖാസിം മുസ്്‌ലിയാര്‍, മുനാഫര്‍ ഒറ്റപ്പാലം, അജ്മല്‍ ബീവീപ്പടി, ടി. കെ മുഹമ്മദ് കുട്ടി ഫൈസി, എം. വീരാന്‍ ഹാജി, കെ. മുഹമ്മദ് കുട്ടി മാസ്റ്റര്‍, സി.എ.എം.എ കരീം, യു ഹൈദറോസ്, എം.എസ് അലവി, മരക്കാര്‍ മാരായമംഗലം, അഡ്വ. മുഹമ്മദലി മാറ്റാംതടം, ശിഹാബുദ്ദീന്‍ ജിഫ്രി തങ്ങള്‍, ഖാദര്‍ഫൈസി തലക്കശ്ശേരി, എം.കെ സലാം അശ്‌റഫി കളത്തില്‍ അബ്ദുള്ള പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."