അശ്വതി ജ്വാല നോട്ടിസ് കിട്ടിയശേഷം ഹാജരായാല്‍ മതിയെന്ന് പൊലിസ്
തിരുവനന്തപുരം: കോവളത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയുടെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല നോട്ടിസ് കിട്ടിയശേഷം ഹാജരായാല്‍ മതിയെന്ന് ഐ.ജി മനോജ് എബ്രഹാം.
അശ്വതി അനധികൃത പണപ്പിരിവ് നടത്തിയെന്ന് ആരോപിച്ച് കോവളം പനങ്ങോട് സ്വദേശി അനില്‍കുമാറാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. ഡി.ജി.പി പരാതി ഐ.ജിക്ക് കൈമാറുകയായിരുന്നു.
തുടര്‍ന്ന് പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാന്‍ അശ്വതിയോട് പൊലിസ് നിര്‍ദേശിച്ചിരുന്നു. അശ്വതിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട പൊലിസ് നടപടിക്കെതിരേ സാമൂഹ്യമാധ്യമങ്ങളിലും മറ്റും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലിഗയുടെ പേരില്‍ 3.8 ലക്ഷം രൂപ അശ്വതി പിരിച്ചെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. അടുത്തിടെ അഞ്ച് ഏക്കര്‍ ഭൂമി വാങ്ങാന്‍ അശ്വതി അഡ്വാന്‍സ് നല്‍കിയത് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശവനിതയെ കാണാതായത് സംബന്ധിച്ച പരാതി പറയാനെത്തിയ തങ്ങളോട് മുഖ്യമന്ത്രിയും ഡി.ജി.പിയും മോശമായി പെരുമാറിയെന്ന് അശ്വതി ആരോപിച്ചിരുന്നു. ഇതിന് പ്രതികാരമായി കള്ളക്കേസ് ഉണ്ടാക്കുകയായിരുന്നുവെന്നാണ് ആക്ഷേപം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."