HOME
DETAILS

വായനാദിന വാരാചരണത്തിന് ഇടുക്കി ജില്ലയില്‍ തുടക്കമായി വിദ്യാഭ്യാസത്തില്‍ കുട്ടികളെ പ്രചോദിപ്പിക്കുന്ന ഘടകമുണ്ടാകണമെന്ന് എം.പി

  
backup
June 20 2016 | 01:06 AM

%e0%b4%b5%e0%b4%be%e0%b4%af%e0%b4%a8%e0%b4%be%e0%b4%a6%e0%b4%bf%e0%b4%a8-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%be%e0%b4%9a%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%87

കട്ടപ്പന: വായനാദിനാചരണത്തിന് ഇടുക്കി ജില്ലയില്‍ തുടക്കമായി. നൂറ് ശതമാനം വിജയത്തിനായി പ്രയത്‌നിക്കുമ്പോള്‍ തന്നെ കുട്ടികളെ പ്രചോദിപ്പിക്കുന്ന ഘടകം കൂടി വിദ്യാഭ്യാസത്തില്‍ ഉള്‍പ്പെടുത്താന്‍ അധ്യാപകരും മാതാപിതാക്കളും ശ്രദ്ധിക്കണമെന്ന് അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു.
കട്ടപ്പന സെന്റ് ജോര്‍ജ് പാരീഷ് ഹാളില്‍ കലാം കോര്‍ണര്‍ സംരംഭത്തിന്റെയും വായനാദിന-വാരാചരണ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഉന്നതമായ ജീവിത വിജയം കൈവരിക്കാനുള്ള ലക്ഷ്യബോധം കൂടി പകര്‍ന്നു നല്‍കുന്നതാകണം വിദ്യാഭ്യാസം. ഇതിനായി വായന കുട്ടികള്‍ ശീലമാക്കണമെന്നും ജോയ്‌സ് ജോര്‍ജ് എം.പി പറഞ്ഞു. കലാം കോര്‍ണര്‍ സംരംഭത്തിന്റെ ഭാഗമായി എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും മുന്‍ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാം രചിച്ച 27 പുസ്തകങ്ങള്‍ ജില്ലയിലെ 100 സ്‌കൂള്‍ ലൈബ്രറികള്‍ക്കും കോളജ് ലൈബ്രറികള്‍ക്കും വിതരണം ചെയ്തു. പുസ്തകം ആവശ്യമുള്ള ജില്ലയിലെ ഏതു സ്‌കൂളിനും ആവശ്യപ്പെട്ടാല്‍ അത് ലഭ്യമാക്കുമെന്നും എം.പി പറഞ്ഞു.
പരിമിതികള്‍ ഏറെയുള്ള ഇടുക്കി ജില്ലയിലെ വിദ്യാര്‍ഥികള്‍ സമാന സ്ഥിതിയില്‍ നിന്ന് ഉയരങ്ങള്‍ കീഴടക്കിയ കലാമിന്റെ ജീവിത കഥ ആഴത്തില്‍ പഠിക്കണമെന്നും ജില്ലയിലെ എല്ലാ സ്‌കൂളുകളിലും കലാം കോര്‍ണര്‍ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളില്‍ ലക്ഷ്യബോധം പകരുന്ന ബൃഹത്തായ പദ്ധതി ഓഗസ്റ്റില്‍ ആരംഭിക്കുമെന്നും എം.പി അറിയിച്ചു.
വളര്‍ന്നുവരുന്ന ജീവിത സാഹചര്യങ്ങളെ ലക്ഷ്യബോധവും കഠിനാധ്വാനവുമുണ്ടെങ്കില്‍ അനുകൂലമാക്കി ഉന്നത വിജയം കൈവരിക്കാന്‍ സാധിക്കുമെന്നും വായന ഇതിനെ ഏറെ സഹായിക്കുമെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ വിദ്യാര്‍ഥികളെ ഓര്‍മിപ്പിച്ചു. സംസ്ഥാനത്തുതന്നെ കലാം കോര്‍ണര്‍ എന്ന സംരംഭം ആദ്യത്തേതാണെന്നും ഇടുക്കി ഇക്കാര്യത്തില്‍ മാതൃക കാട്ടിയിരിക്കുകയാണെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി.
അധ്യാപന രംഗത്ത് മികവു പുലര്‍ത്തിയ പി.കെ തുളസീധരന്‍, ലൂക്കാ വി.വി, റ്റി.കെ കുര്യന്‍, കെ.വി തോമസ് എന്നിവരെ ചടങ്ങില്‍ എം.പി പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാതല സ്‌കൂള്‍ കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടിയ ജയലക്ഷ്മി ജി, അഞ്ജു ജോബ്, നാന്‍സി ബാബു, അമല റോസ് അഗസ്റ്റിന്‍ എന്നിവര്‍ക്കുള്ള സമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.
ജില്ലാ പ്ലാനിങ് ഓഫീസര്‍ കെ.എസ് ലതി ആമുഖ പ്രഭാഷണം നടത്തി. വിദ്യാഭ്യസ ഉപ ഡയറക്ടര്‍ ശോശാമ്മ വര്‍ഗീസ് വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി സന്തോഷ്, പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഏലിയാസ് കാവുമറ്റം, ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ഇ.പി സത്യന്‍, കാന്‍ഫെഡ് ജില്ലാ പ്രസിഡന്റ് ഷാജി തുണ്ടത്തില്‍, അസ്റ്റന്റ് ജില്ലാ പ്ലാനിങ് ഓഫീസര്‍ സി.എന്‍ സുഭാഷ് എന്നിവര്‍ പ്രസംഗിച്ചു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago
No Image

കൈപ്പുഴ കാറ്റ് കാണാനെത്തിയ യുവാവും യുവതിയും ഇടിമിന്നലേറ്റ് റോഡില്‍ കിടന്നത് അരമണിക്കൂര്‍; രക്ഷകരായി യുവാക്കള്‍

Kerala
  •  a month ago