HOME
DETAILS
MAL
ജില്ല മഴക്കൊയ്ത്തിനിറങ്ങുന്നു
backup
March 09 2017 | 21:03 PM
കണ്ണൂര്‍: ജില്ലയിലെ എല്ലാ വീടുകളിലും ഏതെങ്കിലും രീതിയിലുള്ള മഴവെള്ള ശേഖരണ സംവിധാനം ഏര്‍പ്പെടുത്താന്‍ ജില്ലാ ഹരിത കേരളം മിഷന് പദ്ധതി തയാറാക്കുന്നു. ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്ര പ്രത്യേകതയും മറ്റ് ഘടകങ്ങളും പരിഗണിച്ച് അനുയോജ്യമായ സംവിധാനങ്ങളായിരിക്കും നിര്‍ദേശിക്കുക. കുടുംബശ്രീ യൂനിറ്റുകളെ ഉപയോഗപ്പെടുത്തി മഴവെള്ള ശുദ്ധീകരണ സംവിധാനം നിര്‍മിച്ച് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനാവശ്യമായ പരിശീലനം നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."