നല്ല അധ്യാപകരാണ് വിദ്യാര്‍ഥികളുടെ സുകൃതം: ടി പത്മനാഭന്
കണ്ണൂര്‍: ശമ്പളത്തിനും യു.ജി.സിയുടെ മാസ്മരിക പ്രഭാവലയത്തിലും വീഴാതെ മലയാളത്തെയും ഭാഷയേയും സ്നേഹിച്ച അധ്യാപകരാണ് വിദ്യാര്‍ഥികള്‍ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യവും സുകൃതവുമെന്ന് കഥാകൃത്ത് ടി പത്മനാഭന്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ടി പത്മനാഭന്-കുട്ടികളുടെ കഥാകാരന് എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകര്‍ക്കു മികച്ച വിദ്യാര്‍ഥികളെ ലഭിക്കുന്നതും വലിയ ഭാഗ്യമാണ്. തന്റെ കൃതികളിലെ എവിടെയൊക്കെയോ പറഞ്ഞുപോയ കുട്ടികളെ കുറിച്ചാണ് പുസ്തകം തയാറാക്കിയതെന്നും അവയൊക്കെ മികച്ച കൃതികളാണെന്ന് പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരന് ടി.എന്‍ പ്രകാശാണ് പുസ്തകത്തിന്റെ രചന നിര്‍വഹിച്ചത്. കണ്ണൂര്‍ കൃഷ്ണമേനോന് വനിതാ കോളജില്‍ നടന്ന ചടങ്ങില്‍ എസ് കൃഷ്ണകുമാര്‍ അധ്യക്ഷനായി. നാരായണന് കാവുമ്പായി പുസ്തകം ഏറ്റുവാങ്ങി. കോളജ് പ്രിന്‍സിപ്പല്‍ എ.വി കൃഷ്ണന്, മലയാള വിഭാഗം മേധാവി എ.പി ശ്രീകല സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."