HOME
DETAILS

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്: പ്രതിക്ക് ഒരു വര്‍ഷം നല്ലനടപ്പിന് ശിക്ഷ

  
backup
February 08 2019 | 05:02 AM

%e0%b4%af%e0%b5%81%e0%b4%b5%e0%b4%a4%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%8a%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8-2

തൃശൂര്‍: വഴിത്തര്‍ക്കത്തെത്തുടര്‍ന്ന് യുവതിയെ തോര്‍ത്തുമുണ്ട് കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് ഒരു വര്‍ഷം നല്ല നടപ്പിന് ശിക്ഷ. മുന്‍വൈരാഗ്യം വെച്ചു പീച്ചി സ്വദേശിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതിനു പീച്ചി അംബേദ്കര്‍ കോളനിയില്‍ മുല്ലശ്ശേരി വീട്ടില്‍ നെഹ്‌റു (55) നെയാണ് 10,000 രൂപയ്ക്കുള്ള ബോണ്ടിന്‍മേല്‍ ഒരു വര്‍ഷം നല്ലനടപ്പിനു തൃശൂര്‍ നാലാം അഡീഷണല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് ജഡ്ജ് കെ.ആര്‍ മധുകുമാര്‍ ശിക്ഷിച്ചു.  2011 ജൂലായ് 11നു വൈകീട്ട് ആറിനാണു കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരി ആടിനെ തീറ്റുന്നതിനു പുഴക്കരയിലേക്കു പോകുന്ന വഴിയില്‍ വെച്ചു നെഹ്‌റുവും യുവതിയും തര്‍ക്കമുണ്ടായി. ഇതിനെത്തുടര്‍ന്നു യുവതി പൊലിസ് സ്റ്റേഷനില്‍ പ്രതിക്കെതിരേ പരാതി നല്‍കി. ഈ വിരോധമാണ് നെഹ്‌റുവിന്റെ ആക്രമണത്തിനു കാരണമായത്. സംഭവദിവസം യുവതി ആടിനെ അഴിച്ചു തിരിച്ചു വരുമ്പോള്‍ അതു വഴി വന്ന നെഹ്‌റു തോര്‍ത്തുമായി യുവതിയുടെ കഴുത്തില്‍ചുറ്റി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.  കുതറി മാറുന്നതിനിടയില്‍ പ്രതിയുടെ പിടിവിടുകയും അതിനിടയില്‍ യുവതി ഓടി രക്ഷപ്പെടുകയുമായിരുന്നു.
തുടര്‍ന്ന് കഴുത്തില്‍ വേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പീച്ചി സബ് ഇന്‍സ്‌പെക്ടരായിരുന്ന ജെ.ആര്‍ രഞ്ജിത്കുമാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായ സി.എം ദേവദാസനാണ് കേസന്വേഷണം നടത്തിയത്. വിവാഹപ്രായമായ മകളും ചെറിയ മകനും കര്‍ഷകനായ തന്നെ ആശ്രയിച്ചാണ് ജിവിച്ചു വരുന്നതെന്ന നെഹ്‌റുവിന്റെ അപേക്ഷ പരിഗണിച്ചാണ് കോടതി ശിക്ഷ നല്ല നടപ്പാക്കി കുറച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  18 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  18 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  18 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  18 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  18 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  18 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  18 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  18 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  18 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  18 days ago