HOME
DETAILS
MAL
ഹജ്ജ് കമ്മിറ്റി ചെയര്മാന് സ്വീകരണം നല്കി
backup
March 09 2017 | 22:03 PM
വെഞ്ഞാറമൂട്: കേരളാ ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി നിയമിതനായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിക്ക് മഹല്ല് സംയുക്ത വേലിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്കി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമ്മേളനം ഉദ്ഘാടനം ചെയ്തു. വെഞ്ഞാറമൂട് ജമാഅത്ത് പ്രസിഡന്റ് എ.എ റഷീദ് അധ്യക്ഷനായി. കെ. മുരളീധരന് എം.എല്‍.എ അനുമോദന പ്രഭാഷണവും മൂവാറ്റുപുഴ സി.എ മൂസാ മൗലവി ഉദ്ബോധന പ്രഭാഷണവും നടത്തി. ഡി.കെ മുരളി എം.എല്‍.എ മുതിര്‍ന്ന പണ്ഡിതന്മാരെ ആദരിച്ചു. നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത് എസ്. കുറുപ്പ്, ജില്ലാ സഹകരണബാങ്ക് പ്രസിഡന്റ് ഇ. ഷംസുദ്ദീന്, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ് ഷാജി, നെല്ലനാട് പഞ്ചായത്ത് അംഗം എസ്. അനില്‍, വെഞ്ഞാറമൂട് ജമാഅത്ത് ചീഫ് ഇമാം അബുല്‍ഫിദാ ഉവൈസ് അമാനി, ആരുഡിയില്‍ എം.എ താജ്, തേമ്പാക്കാല ബഷീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."