നഗരത്തില്‍ സെക്‌സ് മാഫിയ പിടിമുറുക്കുന്നു
കൊടുങ്ങല്ലൂര്‍: അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന കൊടുങ്ങല്ലൂര്‍ നഗരത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് സൈബര്‍ സെക്‌സ് മാഫിയ. നഗരത്തിലും പരിസര കേന്ദ്രങ്ങളിലും ഹോംസ്റ്റേ, അപ്പാര്‍ട്ട്‌മെന്റുകള്‍, വാടക വീടുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ് സെക്‌സ് റാക്കറ്റ് ഇടം പിടിക്കാന്‍ ശ്രമിക്കുന്നത്. സ്ഥിരം ഇടപാടുകാരുമായി വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് ബിസിനസ് നടത്തുന്നത്. ആവശ്യമനുസരിച്ച് പെണ്‍കുട്ടികളുടെ ഫോട്ടോ അയച്ചു നല്‍കും. ഫോട്ടോ കണ്ട് ബോധിക്കുന്നവര്‍ക്ക് ഹോം സ്റ്റേകളിലും മറ്റും ഇടമൊരുക്കുന്നതാണ് രീതി.
രണ്ടായിരം രൂപ മുതല്‍ക്കാണ് ആവശ്യക്കാരനില്‍ നിന്നും റേറ്റ് ഈടാക്കുന്നത്. കേരളത്തിനകത്തും പുറത്തു നിന്നുമുള്ള യുവതികള്‍ സെക്‌സ് റാക്കറ്റിലുണ്ട്. ഇവര്‍ക്ക് വരുമാനത്തിന്റെ 50 ശതമാനം പ്രതിഫലമായി നല്‍കും.
കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ള ചില പ്രമുഖര്‍ റാക്കറ്റിലെ സ്ഥിരം ഇടപാടുകാരാണെന്നാണ് സൂചന.
സെക്‌സ് റാക്കറ്റിനെ കുറിച്ച് സൂചന ലഭിച്ചതിനെ തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ പത്മരാജനും സംഘവും അന്വേഷണമാരംഭിച്ചു. പൊലിസ് നിരീക്ഷണമാരംഭിച്ചതോടെ സെക്‌സ് റാക്കറ്റിലുള്‍പ്പെട്ടവര്‍ പിന്‍വലിഞ്ഞതായി സൂചനയുണ്ട്. കോടതി ഉത്തരവിനെ തുടര്‍ന്ന് അനാശ്യാസത്തിന് കേസെടുക്കാനാകാത്ത അവസ്ഥയിലാണ് പൊലിസ്.
എങ്കിലും ഓണ്‍ലൈന്‍ സെക്‌സ് സംഘത്തിനെതിരേ നടപടിയെടുക്കാനുള്ള നീക്കത്തിലാണ് പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."