വീട്ടിലെ ഭക്ഷണം രോഗങ്ങള്‍ ഇല്ലാതാക്കും: ഡി.ജി.പി
തിരുവനന്തപുരം: ജങ്ക് ഫുഡും കോളകളും ഒഴിവാക്കി വീട്ടിലുണ്ടാക്കുന്ന ആഹാരവും വെള്ളവും കഴിച്ചാല്‍ പല മാരക രോഗങ്ങളില്‍ നിന്നും മുക്തിനേടാനാകുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബഹ്‌റ. ലോക വൃക്ക ദിനത്തോടനനുബന്ധിച്ച് മെഡിക്കല്‍ കോളേജില്‍ സംഘടിപ്പിച്ച അവബോധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം, മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.), നെഫ്രോളജി ക്ലബ്ബ് തിരുവനന്തപുരം, സമഗ്രം ഹെല്‍ത്ത് ഫൗണ്ടേഷന്‍ എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.
അവയവദാന പ്രൊമോഷന്‍ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം സി.ആര്‍.പി.എഫ്. ഡി.ഐ.ജി. ഡോ. അശോക് കുമാര്‍ നിര്‍വഹിച്ചു. ഡോ. മോഹന്‍ദാസ് എം.കെ. രചിച്ച അവയവദാനം കവിതകള്‍, വൃക്കരോഗങ്ങള്‍കേരളത്തില്‍ തുടങ്ങിയ പുസ്തകങ്ങളുടെ പ്രകാശനവും ഇതോടൊപ്പം നടന്നു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ. ഗിരിജ കുമാരി, മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്, നെഫ്രോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജോര്‍ജ്, ഡോ. വാസുദേവന്‍ എസ്., ഡോ. സജീവ് എം.എസ്., ഡോ. നോബിള്‍ ഗ്രേ്യഷ്യസ്, ഡോ. അനൂട്ടമ പ്രദീപ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."