നാരദന് പഴയകാലത്തെ ഗൂഗിള്‍ ആയിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രി
അഹമ്മദാബാദ്: ത്രിപുര മുഖ്യമന്ത്രി ബിപ്ലപ് ദേബിനു പിന്നാലെ പരിഹാസ്യ പ്രസ്താവനയുമായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും. പുരാണ കഥാപാത്രമായ നാരദ മഹര്‍ഷി ഗൂഗിളിനെപ്പോലെയായിരുന്നുവെന്നും അദ്ദേഹത്തിന് ലോകത്തെ എല്ലാക്കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നുവെന്നുമായിരുന്നു രൂപാണിയുടെ പ്രസ്താവന. വിശ്വസംവാദ് കേന്ദ്രം സംഘടിപ്പിച്ച ദേവര്‍ഷി നാരദ ജയന്തി ആഘോഷത്തില്‍ സംസാരിക്കുകായയിരുന്നു അദ്ദേഹം.
ഗൂഗിള്‍ എല്ലാ വിവരങ്ങളുടെയും സ്രോതസാണ്. നാരദ മഹര്‍ഷിയെപ്പോലെ. കാരണം ലോകത്ത് നടക്കുന്ന എല്ലാ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. ഈ വലിയ അറിവിന്റെ വെളിച്ചത്തിലായിരുന്നു അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നത്. മനുഷ്യകുലത്തിന്റെ നന്മക്കുവേണ്ടി വിവരങ്ങള്‍ ശേഖരിക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ധര്‍മം. രൂപാണി പറഞ്ഞു. വിവാദ പരാമര്‍ശങ്ങളെ തുടര്‍ന്ന് ബിപ്ലപ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നതിനിടെയാണ് പുതിയ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."