HOME
DETAILS

പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കല്‍; സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി

  
backup
May 01 2018 | 02:05 AM

%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%bf-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b8


ന്യൂഡല്‍ഹി: പണം നല്‍കി വാര്‍ത്ത പ്രസിദ്ധീകരിക്കല്‍, രാഷ്ട്രീയ പരസ്യങ്ങള്‍ എന്നിവയെക്കുറിച്ച് ദേശീയ നിയമ കമ്മിഷന്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍, പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ എന്നിവരുടെ ശുപാര്‍ശ നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ പൊതുതാല്‍പര്യ ഹരജി. രാഷ്ട്രീയ പരസ്യങ്ങളും വാര്‍ത്താ ഉള്ളടക്കവും വ്യക്തമായി നിര്‍വചിച്ച് കൊണ്ടുള്ള മാര്‍ഗനിര്‍ദേശം നിലനില്‍ക്കുന്നുണ്ടെങ്കിലും അവയെല്ലാം അട്ടിമറിക്കപ്പെടുകയോ അവഗണിക്കുകയോ ചെയ്യുകയാണെന്നാണ് ദേശീയ നിയമ കമ്മീഷന്റെ തിരഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട 255ാം റിപ്പോര്‍ട്ട് പറയുന്നത്.
വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ പണം നല്‍കുന്നത്, വാര്‍ത്ത നല്‍കാന്‍ പണം സ്വീകരിക്കുന്നത്, രാഷ്ട്രീയ പരസ്യങ്ങള്‍ എന്നിവയുടെ നിര്‍വചനം ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ രണ്ടില്‍ ഉള്‍പ്പെടുത്തണമെന്നാണ് കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്.
വാര്‍ത്തയ്ക്ക് വേണ്ടി പണം നല്‍കുക, വാര്‍ത്ത നല്‍കാന്‍ പണം സ്വീകരിക്കുക എന്നിവ തെരഞ്ഞെടുപ്പ് കുറ്റകൃത്യമാക്കണമെന്നും നിയമ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. ഇവക്ക് ജനപ്രാതിനിധ്യ നിയമ പ്രകാരം അയോഗ്യത കല്‍പ്പിക്കപ്പെടുന്ന ശിക്ഷ നല്‍കണമെന്നും വഞ്ചനാപരമായ രാഷ്ട്രീയ പരസ്യങ്ങള്‍ നിയന്ത്രിക്കുന്നതിന് എല്ലാ തരത്തിലുള്ള മാധ്യമങ്ങള്‍ക്കും വ്യവസ്ഥകള്‍ ഉണ്ടാക്കണമെന്നും ശുപാര്‍ശയില്‍ പറഞ്ഞിരുന്നു. സമാനമായ ശുപാര്‍ശകളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയും മുന്നോട്ട് വച്ചിരുന്നത്. കൂടാതെ, 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം പെയ്ഡ് ന്യൂസ് പ്രസിദ്ധീകരണങ്ങള്‍ അഴിമതിയായി പ്രഖ്യാപിക്കണമെന്നാണ് ഹരജിയിലെ മറ്റൊരു ആവശ്യം.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  11 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  11 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  12 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  13 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  13 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  14 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  14 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  14 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  15 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  16 hours ago