സാജിദ് ജാവേദിനെ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു
ലണ്ടന്‍: യു.കെ ആഭ്യന്തര സെക്രട്ടറി സ്ഥാനത്ത് നിന്ന് ആമ്പര്‍ റെഡ് രാജിവച്ചതിനെ തുടര്‍ന്ന് സാജിദ് ജാവേദിനെ പകരമായി നിയോഗിച്ചു.
ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് ഈ പദവിയില്‍ എത്തുന്ന ആദ്യത്തെ വ്യക്തിയാണ് ഇദ്ദേഹം. പാകിസ്താനിലെ ബസ് ഡ്രൈവറുടെ മകനായ ജാവേദ് രാജ്യത്തെ കുടിയേറ്റ വിഭാഗങ്ങളോടുള്ള നിലവിലെ നയങ്ങളില്‍ പുനഃപരിശോധന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരീബിയയില്‍ നിന്ന് യു.കെയിലേക്ക് കുടിയേറ്റം നടത്തിയവരെ സഹായിക്കുകയെന്നതാണ് എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യമെന്നും അര്‍ഹിക്കുന്ന ബഹുമാനത്തോടെ അവരെ കൈകാര്യം ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും സാജിദ് ജാവേദ് പറഞ്ഞു.
വിന്ഡ്രഫ് തലമുറയെന്ന് അറിയപ്പെടുന്ന കരീബിയന്‍ കുടിയേറ്റക്കാരുടെ വിഷയങ്ങള്‍ കുടിയേറ്റ കുടുംബങ്ങളില്‍ നിന്ന് വരുന്ന തനിക്ക് വളരെ വ്യക്തിപരമായ വിഷയമായിട്ടാണ് അനുഭവപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. 2010 മുതല്‍ ബ്രംസ്ഗ്രോവില് നിന്നുളള പാര്‍ലമെന്റ് അംഗമാണ് സാജിദ് ജാവേദ്. 48 കാരനായ ഇദ്ദേഹം 18 മാസത്തോളം കമ്മ്യൂണിറ്റി സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."