ചൈനീസ് വിദേശകാര്യ മന്ത്രി ഉത്തരകൊറിയ സന്ദര്‍ശിക്കും
ബെയ്ജിങ്: വെള്ളിയാഴ്ച നടന്ന കൊറിയന്‍ ഉച്ചകോടിക്ക് ശേഷം ചൈനയുമായുള്ള ബന്ധം ഊട്ടിയുറപ്പിച്ച് ഉത്തരകൊറിയ. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഈ ആഴ്ച ഉത്തരകൊറിയ സന്ദര്‍ശിക്കും. ചൈനയുമായി മികച്ച ബന്ധമാണ് പുലര്‍ത്തുന്നതെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചൈനീസ് ഭരണ കൂടത്തിന്റെ ഉയര്‍ന്ന പദവിയിലുള്ളയാള്‍ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനം ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആവാനാണ് സാധ്യതയെന്ന് ചൈന അറിയിച്ചു. ഉ.കൊറിയന്‍ ഭരണകൂടത്തിന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനമെന്ന് അധികൃതര്‍ അറിയിച്ചു.
മാര്‍ച്ചില്‍ ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ചൈനയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. തുടര്‍ന്ന് ചൈനീസ് പ്രസിഡന്റ് ജിന്‍പിങ്ങുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കിമ്മിന്റെ ആദ്യത്തെ വിദേശ സന്ദര്‍ശനമായിരുന്നു ഇത്. കിമ്മുമായുള്ള കൂടിക്കാഴ്ച ആഴ്ചകള്‍ക്കുള്ളില്‍ നടക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അതിനിടെ കിമ്മുമായുള്ള കൂടിക്കാഴ്ച ഇരു കൊറിയകള്‍ക്കുമിടയിലെ സൈനിക നിരോധിത മേഖലയില്‍ നടക്കുമെന്ന് ട്രംപ് സൂചന നല്കി. കൂടിക്കാഴ്ച നടത്താന്‍ നിരവധി രാജ്യങ്ങള്‍ പരിഗണിക്കുന്നുണ്ടെങ്കിലും ഉത്തര-ദക്ഷിണ കൊറിയകളുടെ 'സമാധാനവീട്ടില്' നടത്തലാണ് ഏറ്റവും ഉചിതമെന്ന് ട്രംപ് ട്വീറ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."