കൊറിയകളെപ്പോലെ ഇന്ത്യയും പാകിസ്താനും ഒന്നിക്കണമെന്ന് പാക് മാധ്യമങ്ങള്‍
ഇസ്‌ലാമാബാദ്: പരസ്പരമുള്ള സംഘര്‍ഷങ്ങള്‍ അവസാനിപ്പിച്ച് സമാധാനത്തിലേക്ക് നീങ്ങാന്‍ കൊറിയകള്‍ തീരുമാനിച്ചത് പോലെ ഇന്ത്യയും പാകിസ്താനും യോജിപ്പിലെത്തണമെന്ന് പാക് മാധ്യമങ്ങള്‍. ഡോണ്‍, ഡെയ്‌ലി ടൈംസ് എന്നീ മാധ്യമങ്ങളാണ് ഇന്ത്യയുടെയും പാകിസ്താന്റെയും ഇടയിലെ ഐക്യത്തിനായി ആവശ്യപ്പെട്ടത്.
ഇരു രാജ്യങ്ങളും ശത്രുത അവസാനിപ്പിച്ച് സമാധാനത്തിലേക്ക് നീങ്ങണമെന്ന് ഡോണ്‍ ആവശ്യപ്പെടുന്നു. ചരിത്രം, ജനങ്ങളുടെ സ്വപ്നങ്ങള്‍, ആഗ്രഹങ്ങള്‍, സംസ്‌കാരം തുടങ്ങിയവയിലെ സാമ്യതകള്‍ മേഖലയിലെ സമാധാനവും സാധാരണ ജീവിതവും തേടുന്നുണ്ട്. 1999ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ലാഹോറിലേക്ക് നടത്തിയ ചരിത്രകരമായ സന്ദര്‍ശനത്തിന് സമാനമാണ് കൊറിയന്‍ ഉച്ചകോടി. സമാധാനത്തിനും സൗഹാര്‍ദത്തിനുമായി ഇന്ത്യയിലെയും പാകിസ്താനിലെയും നേതാക്കള്‍ ശ്രമിക്കേണ്ട സമയമാണിതെന്ന് ഡോണ്‍ എഡിറ്റോറിയലിലൂടെ പറയുന്നു.
കൊറിയന്‍ കൂടിക്കാഴ്ചയെ പ്രകീര്‍ത്തിക്കുന്ന ഡെയ്‌ലി ടൈംസിലെ ലേഖനത്തില്‍ ഇന്ത്യയും പാകിസ്താനും സമാന മാതൃക പിന്തുടരണമെന്ന് ആവശ്യപ്പെടുന്നു. 70 വര്‍ഷത്തിലധികമായി തുടരുന്ന പ്രതിസന്ധികള്‍ എന്നാണ് അവസാനിക്കുകയെന്ന് ചോദിക്കുന്ന ലേഖനം ദേശീയ, പ്രാദേശിക ആഗ്രഹങ്ങള്‍ പരിഗണിച്ച് ഇരു രാജ്യങ്ങളും ചര്‍ച്ച നടത്തണമെന്നും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."