സിറിയയില്‍ സൈനിക ആസ്ഥാനത്ത് വ്യോമാക്രമണം; 26 സൈനികര്‍ കൊല്ലപ്പെട്ടു
ദമസ്കസ്: സിറിയയില്‍ സൈനിക ആസ്ഥാനത്ത് നടന്ന വ്യോമാക്രമണത്തില്‍ 26 സൈനികര്‍ കൊല്ലപ്പെട്ടു. ഹമയിലും അലപ്പോയിലും ഞായറാഴ്ച രാത്രിയാണ് ആക്രമണമുണ്ടായതെന്ന് സിറിയന്‍ സൈന്യം അറിയിച്ചു. സര്‍ക്കാരിനെ പിന്തുണക്കുന്ന നാല് സിറിയക്കാരും 22 വിദേശികളുമാണ് കൊല്ലപ്പെട്ടതെന്ന് യു.കെ അടിസ്ഥാനമാക്കിയുള്ള നിരീക്ഷക സംഘം പറഞ്ഞു. മരിച്ചവരില്‍ ഭൂരിഭാഗവും ഇറാന് പൗരന്മാരാണ്. 60ല്‍ കൂടുതല്‍ സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് പിന്നില്‍ ഇസ്റാഈലാവാനാണ് സാധ്യതയെന്ന് അവര്‍ പറഞ്ഞു.
സിറിയയിലെ ഇറാന്റെ നേതൃത്വത്തിലുള്ള സൈനിക കേന്ദ്രത്തില്‍ ഇസ്റാഈല്‍ നേരത്തെ ആക്രമണം നടത്തിയിരുന്നു. സിറിയയിലെ സൈനിക കേന്ദ്രങ്ങളില്‍ ഈയിടെയായി തുടര്‍ച്ചയായ ആക്രമണം നടത്തുന്നുണ്ടെന്നും അലപ്പോയിലും ഹമയിലുമുള്ള വ്യോമാക്രമണത്തിന് പിന്നിലും അവര്‍ തന്നെയാവാനാണ് സാധ്യതയെന്നും വാഷിങ്ടണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രാഷ്ട്രീയ വിദഗ്ധന്‍ ആന്‍ഡ്രു ടാബ്ലര്‍ പറഞ്ഞു. സിറിയ, ഇറാന് സൈന്യങ്ങള്‍ സംയുക്തമായുള്ള കേന്ദ്രത്തിലാണ് ആക്രമണമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആക്രമണം നടത്തിയത് ജേര്ദാനിലെ യു.എസ്, ബ്രിട്ടിഷ് ആസ്ഥാനത്ത് നിന്നാണെന്ന് സിറിയന്‍ സര്‍ക്കാരിന് കീഴിലുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദൂമയില്‍ സിറിയന്‍ സര്‍ക്കാര്‍ രാസായുധ ആക്രമണം നടത്തിയെന്ന് ആരോപിച്ച് യു.എസ്, നേതൃത്വത്തിലുള്ള സഖ്യസേന ഏപ്രില്‍ ആദ്യത്തില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."