HOME
DETAILS
MAL
അയത്തില്‍ മുഹിയിദ്ദീന്‍ മസ്ജിദില്‍ നിന്ന് 34,000 രൂപ കവര്‍ന്നു
backup
May 01 2018 | 04:05 AM
ഇരവിപുരം: അയത്തില്‍ മുഹിയിദ്ദീന്‍ ജുമുഅ മസ്ജിദിന്റെ ഓഫിസിന്റെ കതകിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ 34,000 രൂപാ കവര്‍ന്നു. ഞായറാഴ്ച രാത്രിയിലാണ് മോഷണം നടന്നത്.
ഇന്നലെ പുലര്‍ച്ചെ ഓഫിസിന്റെ കതക് തുറന്നു കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. ഓഫിസിനുള്ളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സാധു സഹായ ഫണ്ടിന്റെ പണവും ജുമുഅക്ക് പള്ളിയില്‍ നിന്നു ലഭിച്ച പണവുമാണ് മോഷണം പോയത്.
അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്നാണ് പണം അപഹരിച്ചത്. വിവരമറിഞ്ഞ് ഇരവിപുരം പൊലിസും വിരലടയാള വിദഗ്ദരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. ഇരവിപുരം പൊലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."