പാല് വില യഥാസമയം വിതരണം ചെയ്യണമെന്ന് ക്ഷീര കര്‍ഷകര്‍
പുല്‍പ്പള്ളി: ക്ഷീര കര്‍ഷകരുടെ പാല് വില യഥാസമയം വിതരണം ചെയ്യാന്‍ ബാങ്കുകള്‍ തയാറാകുന്നില്ലെന്ന് പരാതി. പുല്‍പ്പള്ളി പഞ്ചായത്തുകളിലെ ക്ഷീര സംഘങ്ങള്‍ ബാങ്കുകളില്‍ അടയ്ക്കുന്ന പണം അക്കൗണ്ടിലേക്ക് മാറ്റുന്നതിന് ബാങ്ക് അധികൃതര്‍ തയാറാകുന്നില്ല. സംഘങ്ങള്‍ ബാങ്കില്‍ പണം അടച്ചിട്ടും ആഴ്ചകള്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ക്ഷീര കര്‍ഷകര്‍. ഇതുസംബന്ധിച്ച് ക്ഷീര കര്‍ഷകര്‍ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. സംഘങ്ങള്‍ കൃത്യമായി പണം അക്കൗണ്ടിലേക്ക് വരവു വയ്ക്കാന്‍ തയാറാകുന്നുമില്ല. ഇതു സംബന്ധിച്ച് റീജ്യനല്‍ ബാങ്ക് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു.
പ്രതിസന്ധിയിലായ കര്‍ഷകര്‍ നിത്യചെലവിനും ചികിത്സയ്ക്കും കുട്ടികളുടെ പഠനത്തിനും ഉള്‍പ്പെടെ പണം കണ്ടെത്തുന്നത് ക്ഷീര മേഖലയെ ആശ്രയിച്ചാണ്. പ്രശ്നം ലീഡ് ബാങ്ക് അധികൃതര്‍ ഇടപെട്ട് പരിഹരിക്കമെന്നാണ് കര്‍ഷകരുടെ ആവശ്യം. ക്ഷീര കര്‍ഷകരുടെ പണം യഥാസമയം വിതരണം ചെയ്യാന്‍ ബാങ്കുകള്‍ തയാറാകുന്നില്ലെന്ന് കാണിച്ച് കര്‍ഷക രക്ഷാ സമിതി പ്രസിഡന്റ് ജോസ് നെല്ലേടം ലീഡ് ബാങ്ക് അധികൃതര്‍ക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."